Get Updates
Get notified of breaking news, exclusive insights, and must-see stories!

രേഖകള്‍ കാമുകിയുടെ പക്കല്‍ മറന്നുവച്ച കനേഡിയന്‍ മന്ത്രി രാജിവച്ചു

Maxime Bernier with ex-girlfriend Julie Couillardഒട്ടാവ(കാനഡ): സര്‍ക്കാറിന്റെ രഹസ്യരേഖകള്‍ കാമുകിയുടെ പക്കല്‍ മറന്നിട്ടുപോന്നുവെന്ന്‌ ആരോപണത്തെത്തുടര്‍ന്ന്‌ കാനഡയിലെ വിദേശകാര്യ മന്ത്രി മാക്‌സിം ബര്‍ണിയര്‍ രാജിവച്ചു.

കാണാതായ രേഖകള്‍ ബര്‍ണിയര്‍ തന്റെ ഫ്‌ളാറ്റില്‍ മറന്നുവച്ചുവെന്ന്‌ കാമുകി ജൂലി ക്വിലാര്‍ഡ്‌ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ ഉടനെയാണ്‌ രേഖകള്‍ കാണാതായതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത്‌ മന്ത്രി രാജിവച്ചത്‌.

ഏപ്രിലില്‍ തന്റെ ഫ്‌ളാറ്റിലെത്തിയപ്പോഴാണ്‌ ബര്‍ണിയര്‍ രേഖകള്‍ മറന്നുവച്ചതാണെന്നാണ്‌ ജൂലി പറഞ്ഞത്‌. സംഘടിത കുറ്റവാളി സംഘങ്ങളുമായി ബന്ധമുള്ള മുന്‍കാമുകിയുടെ പക്കല്‍ രഹസ്യരേഖകള്‍ മറന്നിട്ടുപോന്നുവെന്ന്‌ ബര്‍ണിയര്‍ ഏറ്റപറഞ്ഞതായി രാജി സ്വീകരിച്ച പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ അറിയിച്ചു.

2007ല്‍ ബെര്‍ണിറുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ജൂലി പല വദേശയാത്രകളിലും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. പിന്നീട്‌ 2008 ആദ്യം ഇരുവരും വേര്‍പിരിയുകയും ജൂലി മറ്റൊരാളെ വിവാഹം ചെയ്യുകയും ചെയ്‌തു.

ജൂലിയ്‌ക്ക്‌ കുറ്റവാളികളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പേരില്‍ ഇദ്ദേഹം നേരത്തേ തന്നെ വിവാദത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ സംഭവത്തിന്‌ രാജിയുമായി ബന്ധമില്ലെന്ന്‌ പ്രധാമന്ത്രി പറഞ്ഞു. ബര്‍ണിയുടെ രാജിയെത്തുടര്‍ന്ന്‌ വാണിജ്യ മന്ത്രിയായ ഡേവിഡ്‌ എമേഴ്‌സിനെ ഇടക്കാല വിദേശകാര്യമന്ത്രിയായി നിയമിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+