ഒസാമ പാക് അതിര്‍ത്തിയിലുണ്ടെന്ന് റിപ്പോര്‍ട്ട്
ഇസ്‌ലാമാബാദ്: അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്‌താന്‍ കാറക്കോറം മലനിരകളില്‍ ഒളിച്ചിരിക്കുന്നതായി അറബിക് ടെലിവിഷന്‍ ശൃംഖലയായ അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്‌തു.
ഹിമാലയന്‍ മലനിരകളിലെ കാറക്കോറം ഭാഗത്ത് പാകിസ്‌താന്റെ അഫ്‌ഗാനിസ്‌താന്‍, ചൈന അതിര്‍ത്തിയില്‍ ഒസാമ ഒളിച്ചുകഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. യു.എസ് ചാരസംഘടനയായ സിഐഎയാണ് ഇത് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഒസാമ പാകിസ്‌താനിലില്ലെന്നാണ് വര്‍ഷങ്ങളായി പാക് സര്‍ക്കാര്‍ പറയുന്നത്. ഒസാമ പിടികൂടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ യു.എസ് സുരക്ഷാ സൈനിക ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ഏതാനും നാളുകള്‍ക്ക്‌മുമ്പ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്നതായും ദുബായ് ആസ്ഥാനമായുള്ള ടെലിവിഷന്‍ പറയുന്നു.
ഇറാഖിലെ യു.എസ്.കമാന്‍ഡര്‍ ജനറല്‍ ഡേവിഡ് പെട്രയൂസ്, പാകിസ്‌താനിലെ അമേരിക്കന്‍ അംബാസഡര്‍ ആന്‍ പാറ്റേഴ്‌സണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തെന്നും അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
അല്‍ ഖാഇദ യു.എസിനെതിരെ പുതിയ ആക്രമണത്തിന് തയാറെടുക്കുകയാണെന്ന് പെട്രിയൂസ് കഴിഞ്ഞയാഴ്ച യു.എസ് പ്രതിനിധിസഭക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
താലിബാന്‍കാര്‍ക്കിടയിലും പാക്കിസ്ഥാന്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയിലും അല്‍ഖാഇദയുടെ പിന്തുണ വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.












Click it and Unblock the Notifications