സമാധാനസേനാംഗങ്ങള്‍ കുട്ടികളെ പീഡിപ്പിക്കുന്നു- റിപ്പോര്‍ട്ട്
ലണ്ടന്‍: യുഎന്‍ സമാധാനസേനാംഗങ്ങളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട് .
സംഘര്‍ഷബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാനായി എത്തുന്നവരാണ് കുട്ടികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതെന്നാണ് സേവ് ചില്‍ഡ്രന്‍ എന്ന ബ്രിട്ടീഷ് ദുരിതാശ്വാസ സംഘടനാ റിപ്പോര്‍്‌ട്ടില്‍ പറയുന്നത്.
ഐവറികോസ്‌റ്റി, ദക്ഷിണ സുഡാന്‍, ഹെയ്‌തി എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തെത്തുടര്‍ന്ന് ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമിതിയെ നിയോഗിക്കാന്‍ സംഘടന നിര്‍ദ്ദേശിച്ചു.
17 വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗിമായി പീഡിപ്പിച്ച തങ്ങളുടെ മൂന്നു പ്രവര്‍ത്തകരെ 2007 പിരിച്ചുവിട്ടിരുന്നുവെന്നും മറ്റ് സന്നദ്ധ സംഘടനകള്‍ ഇത് മാതൃകയാക്കണമെന്നും സേവ് ചില്‍ഡ്രന്‍ പറയുന്നു. ലൈംഗിക ചൂഷണം കുട്ടികള്‍ പുറത്തുപറയാതിരിക്കുന്നത് സംഭവങ്ങള്‍ പുറംലോകം അറിയാതിരിക്കാനും കുറ്റവാളികള്‍ രക്ഷപ്പെടാനും ഇടയാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്ഷണം, പണം, മൊബൈല്‍ ഫോണ്‍ എന്നിവ വാഗ്‌ദാനം ചെയ്‌താണ് സേനാംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും മിക്കപ്പോഴും കുട്ടികളെ ചൂഷണം ചെയ്യുന്നത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു പോലെ അത്തരം ചൂഷണങ്ങള്‍ക്ക് ഇരകാളാകുന്നുവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ലോകവ്യാപകമായ ശക്തിപ്പെടുത്താന്‍ ശ്രമം വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
സംഘടനയുടെ റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്നും ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നും യുഎന്‍ പറഞ്ഞു.












Click it and Unblock the Notifications