Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറാം ക്ലാസുകാര്‍ക്ക്‌ രജനിയെക്കുറിച്ച്‌ പാഠം

Rajnikanthരജനീകാന്തിനെ സംബന്ധിച്ച്‌ 2008 സംഭവബഹുലമായ വര്‍ഷമാണ്‌. ഈ വര്‍ഷമാണ്‌ എന്‍ഡിടിവിയുടെ 'എന്റര്‍ടെയിനര്‍ ഓഫ്‌ ദി ഇയര്‍' പുരസ്‌കാരം രജനിയെതേടിയെത്തിയത്‌. അതുപോലെതന്നെ 'മൈ നെയിം ഈ രജനീകാന്ത്‌' എന്ന പേരില്‍ ജീവചതരിത്രം പുറത്തിറങ്ങി... അങ്ങനെ സന്തോഷകരായ പലതും 2008 അദ്ദേഹത്തിന്‌ സമ്മാനിച്ചു.

ഇപ്പോള്‍ മറ്റു താരങ്ങള്‍ക്കൊന്നുമില്ലാത്ത ഒരു ഭാഗ്യം കൂടി രജനീകാന്തിന്‌ സ്വന്തമായിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിക്കാനായി രജനിയെക്കുറിച്ച്‌ ഒരു പാഠം. സിബിഎസ്‌ഇയുടെ ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇംഗ്ലീഷ്‌ ഗദ്യസമാഹാരത്തിലാണ്‌ രജനിയെക്കുറിച്ചുള്ള പാഠം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ഇന്ത്യയില്‍ ഇതാദ്യമായാണ്‌ ഒരു ചലച്ചിത്രതാരത്തിന്റെ ജീവിതം പാഠപുസ്‌തകത്തില്‍ ഇടം നേടുന്നത്‌. അതും സിബിഎസ്‌ഇയുടെ ടെക്‌സ്റ്റ്‌ ബുക്കില്‍. തൊഴിലിന്റെ മഹാത്മ്യം( ഡിഗ്‌ നിറ്റി ഓഫ്‌ വര്‍ക്‌) എന്ന വിഭാഗത്തിലാണ്‌ രജനിയുടെ ജീവിതത്തെക്കുറിച്ചുള്ള പാഠം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ബസ്‌ കണ്ടക്ടറില്‍ നിന്നും സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിയ രജനിയുടെ ജീവിത ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്‌ പാഠഭാഗത്തിലുള്ളത്‌. ബസ്‌കണ്ടക്ടറായിരുന്ന കാലത്തെ സുഹൃത്തായിരുന്ന ഡ്രൈവര്‍ ബഹദൂറുമായുള്ള ബന്ധത്തെക്കുറിച്ചും പാഠത്തില്‍ പറയുന്നുണ്ട്‌.

യഥാര്‍ത്ഥത്തില്‍ ഈ സുഹൃത്താണ്‌ ശിവാജി റാവു എന്ന രജനിയുടെ അഭിനയപാടവം ആദ്യം തിരിച്ചറിഞ്ഞത്‌. ചെന്നൈയില്‍ മദ്രാസ്‌ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ തുടങ്ങിയപ്പോള്‍ അവിടെ അഭിനയം പഠിക്കാന്‍ ചേരുന്നതിനായി രജനിയെ ഉപദേശിച്ചതും ബഹദൂര്‍ ആണ്‌. തുടര്‍ന്ന്‌ രജനി നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളും ബഹദൂറിന്റെ സഹായങ്ങളും അങ്ങനെ എല്ലാ പാഠഭാഗത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+