Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജ്ജര്‍ പ്രക്ഷോഭം ദില്ലിയിലേക്കും വ്യാപിയ്‌ക്കുന്നു

ദില്ലി: രാജസ്ഥാനിലും സമീപ പ്രദേശങ്ങളിലും ഒതുങ്ങി നിന്നിരുന്ന ഗുജ്ജര്‍ പ്രക്ഷോഭം ദില്ലിയിലേക്കും വ്യാപിയ്‌ക്കുന്നു.

പട്ടിക വര്‍ഗപദവി ആവശ്യപ്പെട്ട്‌ ഗുജ്ജര്‍ സമൂഹം നടത്തുന്ന പ്രക്ഷോഭം ഇതോടെ കൂടുതല്‍ രൂക്ഷമാകുകയാണ്‌. വ്യഴാഴ്‌ച തലസ്ഥാനവും സമീപ പ്രദേശങ്ങളും സ്‌തംഭിപ്പിയ്‌ക്കുമെന്ന്‌ ഭീഷണി മുഴക്കിയ ഗുജ്ജാറുകള്‍ ബന്ദാഹ്വനവും നല്‌കിയിട്ടുണ്ട്‌.

ഇതേ തുടര്‍ന്ന ദില്ലി, ഉത്തര്‍പ്രദേശ്‌, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പ്രക്ഷോഭകാരികള്‍ റെയില്‍വെ ഗതാഗതം തടസ്സപ്പെടുത്തിയതിനാല്‍ ആറു ദിവസമായി രാജസ്ഥാന്‍ വഴിയുള്ള തീവണ്ടികള്‍ ഒന്നു തന്നെ ഓടുന്നില്ല. ഇതു മൂലം കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ റെയില്‍വെയ്‌ക്ക്‌ രണ്ടു കോടിയിലേറെ രൂപ നഷ്ടമുണ്ടായിട്ടുണ്ട്‌.

കഴിഞ്ഞയാഴ്‌ച പ്രക്ഷോഭത്തിനിടെ രാജസ്ഥാനിലുണ്ടായ വെടിവെയ്‌പിലും സംഘര്‍ഷത്തിലും 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുജ്ജര്‍ പ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷിക ദിനം കൂടിയായ വ്യഴാഴ്‌ച രക്തസാക്ഷി ദിനമായി ആചരിയ്‌ക്കുമെന്ന്‌ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്‌‌. പട്ടിക വര്‍ഗ പദവി അനുവദിച്ചും കിട്ടും വരെ പ്രക്ഷോഭത്തില്‍ നിന്നും പിന്‍മാറില്ലെന്ന്‌ ഗുജ്ജര്‍ നേതാവ്‌ കിരോരി സിങ്‌ ബെയ്‌ന്‍സാല പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്‌.

ഇതിനിടെ സംവരണാവശ്യം അനുവദിച്ചു കിട്ടുന്നതിനായി കേന്ദ്രത്തെ സമീപിയ്‌ക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാജെ സിന്ധ്യ ഉപദേശിച്ചു.

സംവരണ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്‌ കേന്ദ്രമാണെന്നും അതിന്‌ അവരെയാണ്‌ സമീപിയ്‌ക്കേണ്ടതെന്നും കാണിച്ച്‌ ബുധനാഴ്‌ച രാജസ്ഥാന്‍ ഭരണകൂടം പത്രങ്ങളില്‍ മുഴുപ്പേജ്‌ പരസ്യം നല്‌കിയിരുന്നു.

എന്നാല്‍ ഗുജ്ജറുകള്‍ക്ക്‌ സംവരണമനുവദിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ സിന്ധ്യ നല്‌കിയ നല്‌കിയ കത്തിലെ നിര്‍ദ്ദേശങ്ങള്‍ ചൊവ്വാഴ്‌ച തന്നെ കോണ്‍ഗ്രസ്‌ തള്ളിയിരുന്നു.

ഗുജ്ജറുകളെ നാടോടി, ഗോത്ര വര്‍ഗ്ഗങ്ങളിലുള്‍പ്പെടുത്തി ആറു ശതമാനം സംവരണം നല്‌കണമെന്നായിരുന്നു വസുന്ധരാജെ ആവശ്യപ്പെട്ടിരുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+