പാണ്ഡ്യന്‍ എക്‌സ്‌പ്രസില്‍ ഹണിമൂണ്‍ കോച്ച്
ചെന്നൈ: മധുവിധു ആഘോഷത്തിന് വ്യത്യസ്‌തത ആഗ്രഹിക്കുന്നവര്‍ക്കായി ഒരു അവസരം. ഓടുന്ന തീവണ്ടിയില്‍ മധുവിധു ആഘോഷിക്കാന്‍ തയ്യാറുള്ളവര്‍ക്കായി റയില്‍വേ സൗകര്യമൊരുക്കിയിരിക്കുന്നു.
ദക്ഷിണ റയില്‍വേയില്‍ മധുര ചെന്നൈ റൂട്ടിലോടുന്ന പാണ്‌ഡ്യന്‍ എക്‌സ്‌പ്രസിലാണ് ഹണിമൂണ്‍ കോച്ച് ഒരുക്കിയിരുക്കുന്നത്. 22 കോച്ചുകളുള്ള പാണ്ഡ്യന്‍ എക്‌സ്‌പ്രസില്‍ ഒരു ശീതീകരിച്ച കംപാര്‍ട്‌മെന്റാണ് ഹണിമൂണ്‍ കോച്ചായി ഒരുക്കിയിരിക്കുന്നത്.
ഓരോ ജോഡികള്‍ക്ക് യാത്രചെയ്യാവുന്ന മൂന്നു ഹണിമൂണ്‍ കൂപ്പേകളും നാലു പേര്‍ക്ക് യാത്രചെയ്യാവുന്ന മൂന്നു കൂപ്പേകളും ഉള്‍പ്പെടെ ഇതില്‍ പതിനെട്ട് പേര്‍ക്ക് യാത്രചെയ്യാം. ഹണിമൂണ്‍ കൂപ്പേയില്‍ മധുരമുതല്‍ ചെന്നൈവരെ യാത്രചെയ്യാന്‍ ദമ്പതികള്‍ക്ക് 2750 രൂപയാണ് നിരക്ക്.
തറയില്‍ ചുവന്ന കാര്‍പ്പറ്റ്, നറുമണം തൂകുന്ന എയര്‍ ഫ്രഷ്‌നര്‍, ആഡംബര മെത്ത, കമ്പിളിപ്പുതപ്പ്, ടീപ്പോയ്, കൈവയ്‌ക്കുന്ന സ്ഥലത്ത് ലറ്റര്‍ പാഡ്, തോര്‍ത്ത്, സോപ്പ്, എസിയുടെ തണുപ്പ് കൂട്ടാനും കുറയ്‌ക്കാനും വിന്‍ഡോ സിസ്‌റ്റം, ബട്ടണ്‍ വിളക്കുകള്‍, കാളിംഗ് ബെല്‍, ഷവറുള്‍പ്പെടെയുള്ള കുളുമുറി സൗകര്യങ്ങള്‍ തുടങ്ങി, ഒരു മുന്‍നിര ഹോട്ടല്‍മുറിയുടെ എല്ലാ സജ്ജീകരണങ്ങളുമായാണ് ഹണിമൂണ്‍ കോച്ച് ഒരുക്കിയിരിക്കുന്നത്. കുലുക്കമില്ലാത്ത കോച്ചില്‍ ബെല്ലടിച്ചാല്‍ ഉപചാരത്തിന് അറ്റന്‍ഡര്‍മാരുടെ സേവനവും ലഭ്യമാണ്.












Click it and Unblock the Notifications