സന്തോഷിന്റെ ഹവാല ഇടപാടിനെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു
കൊച്ചി: വഞ്ചനാകേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി സന്തോഷ് മാധവനെ ജൂണ്‍ മൂന്നുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം നോര്‍ത്ത് സിഐ സുനീഷ് ബാബു നല്‍കിയ അപേക്ഷ അനുവദിച്ചുകൊണ്ടാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവ്.
ഇതിനിടെ സന്തോഷ് മാധവന്റെ അക്കൗണ്ടുകളിലേയ്‌ക്ക ഹവാലപ്പണം ഒഴുകിയതിന്റെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 2005-06ലാണ് ശാന്തിതീരം ട്രസ്റ്റിന്റെ പേരിലുള്ള ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേയ്‌ക്ക് 15കോടിയോളം രൂപയുടെ ഹവാലപ്പണം എത്തിയത്. ഈ പണം സന്തോഷിന്റെ പേരിലുള്ള അക്കൗണ്ടിലേയ്‌ക്ക് മാറ്റുകയും ഇതുപയോഗിച്ച് സ്ഥലമിടപാടുകള്‍ നടത്തുകയും ചെയ്‌തതതായി പൊലീസ് കണ്ടെത്തി.
സന്തോഷ് മാധവനെതിരെ ഇന്റര്‍പോളിലും ലോക്കല്‍ പൊലീസിലും പരാതി നല്‍ിയ സെറാഫിന്‍ എഡ്വിന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
യുഎഇയില്‍ നിന്നും നാലു ദിവസം മുമ്പ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. വൈറല്‍ പനിമൂലം കൊച്ചിയില്‍ എത്താന്‍ കഴിയാത്തതാണെന്നാണ് പൊലീസിന് നല്‍കിയ വിവരം. വ്യാഴാഴ്‌ചയും ഇവര്‍ കൊച്ചിയില്‍ എത്തിയില്ലെങ്കില്‍ പൊലീസ് തിരുവനന്തപുരത്ത് പോയി തെളിവെടുത്തേയ്‌ക്കുമെന്ന് സൂചനയുണ്ട്.
ഇതിനിടെ സന്തോഷ് അവിഹിത സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എറണാകുളം യൂണിറ്റ് വിജിലന്‍സ് എസ്‌പി വി.എന്‍ നന്ദരാജ്, ഡിവൈഎസ്‌പി സി.എസ് മജീദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച തൃശൂര്‍ വിജിലന്‍സ് ാേടതി വിജിലന്‍സ് അന്വേഷണം നടത്താന്‍ മെയ് 19ന് ഉത്തരവിട്ടിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications