Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏക ജാലകം: സ്റ്റേ ആവശ്യം തള്ളി

High Courtകൊച്ചി: ഏക ജാലക സംവിധാനത്തിനെതിരെ കോടതിയിലെത്തിയ സ്വകാര്യ മാനേജുമെന്റുകള്‍ക്ക് തിരിച്ചടി. പ്ലസ്‌ ടു പ്രവേശനത്തിനുള്ള ഏക ജാലക സംവിധാനം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടുള്ള മാനേജുമെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി.

പ്രവേശനത്തിന്‌ കൂടുതല്‍ വ്യക്തമായ ചട്ടങ്ങള്‍ രൂപീകരിയ്ക്കണമെന്ന് ജസ്റ്റിസ്‌ കെ.ടി ശങ്കരന്‍ വ്യക്തമാക്കി.

ഏക ജാലക സംവിധാനം ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ സംശയിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും കോടതി വ്യക്തമാക്കി.

പുതിയ സംവിധാനം കെഇആര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദവും കോടതി മുഖ വിലയ്ക്കെടുത്തില്ല. കെഇആര്‍ ചട്ടം അധ്യാപക നിയമനത്തില്‍ മാത്രമാണെന്നും പ്ലസ് ടു പ്രവേശനവുമായി യാതൊരു ബന്ധവും ഇതിനില്ലെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിയ്ക്കുകയായിരുന്നു.

ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടു വന്ന ഏക ജാലക സംവിധാനത്തിനെതിരെ ചങ്ങനാശ്ശേരി അതിരൂപത, ഇടുക്കി അതിരൂപത, കോര്‍പ്പറേറ്റ്‌ എജ്യൂക്കേഷന്‍ തുടങ്ങിയവരാണ്‌ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്‌.

സ്‌കൂള്‍ തിരഞ്ഞെടുക്കുന്നതിനുള്ള വിദ്യാര്‍ഥികളുടെ അവകാശത്തെ പുതിയ സംവിധാനം നിഷേധിയ്‌ക്കുമെന്നും പ്രവേശന പ്രക്രിയ കൂടുതല്‍ സങ്കീര്‍ണമാകുമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+