മീരാ ജാസ്മിന്റെ പാവാടയും ആര്യാടനും
ആലത്തിയൂര്‍ : മീരാ ജാസ്മിന്റെ പാവാടയുടെ അളവെടുക്കുന്നവര്‍ സമൂഹത്തില്‍ മാന്യതയോടെ ജീവിക്കുന്ന തങ്ങള്‍മാരെ വിമര്‍ശിക്കരുതെന്ന് മുസ്ലിം ലീഗ് എംഎല്‍എ.
യൂത്ത് ലീഗ് നേതാവും താനൂര്‍ എംഎല്‍എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണിയാണ് ആര്യാടന്‍ മുസ്ലിംലീഗ് തര്‍ക്കത്തെ മീരാ ജാസ്മിന്റെ പാവാടയുടുപ്പിച്ചത്.
ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് നിര്‍മ്മിച്ച പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ നായിക മീരാ ജാസ്മിനായിരുന്നു. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഷൗക്കത്തിന്റേതായിരുന്നു. ഇക്കാര്യം സൂചിപ്പിച്ചാണ് ആര്യാടന്‍ ഷൗക്കത്തിനെതിരെ രണ്ടത്താണി ഒളിയമ്പെയ്തത്.
രാഷ്ട്രീയ പ്രസംഗത്തില്‍ സിനിമാ നടിയുടെ പാവാടയുടെ കാര്യം പറഞ്ഞാല്‍ ജനം കയ്യടിക്കുമെന്ന് ലീഗിലെ തീപ്പൊരി പ്രസംഗകനായ രണ്ടത്താണിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് നായികയുടെ പാവാടയെടുത്ത് ഷൗക്കത്തിന്റെ തോളിലിട്ടു. ജനം കയ്യടിക്കുകയും ചെയ്തു.
സിനിമയ്ക്കു കഥയെഴുതുന്നവര്‍ ആ പണി ചെയ്താല്‍ മതിയെന്നും തങ്ങന്‍മാരുടെ പണി ചെയ്യാന്‍ അവര്‍ക്കറിയാമെന്നും രണ്ടത്താണി പറഞ്ഞു. പാണക്കാട് തങ്ങളും ആള്‍ദൈവമാണെന്ന സൂചനയോടെ ആര്യാടന്‍ ഷൗക്കത്ത് നടത്തിയ പ്രസ്താവനയാണ് രണ്ടത്താണിയെ ചൊടിപ്പിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications