മലപ്പുറത്തെ തോല്‍വി ആര്യാടന്‍ കാരണം
തിരുവനന്തപുരം : താനടക്കമുളള മുസ്ലിം ലീഗ് നേതാക്കള്‍ മലപ്പുറത്ത് കൂട്ടത്തോടെ തോറ്റത് ആര്യാടന്‍ മുഹമ്മദ് നേതൃത്വം നല്‍കുന്ന സംഘത്തിന്റെ "വൃത്തികെട്ട കളി" മൂലമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി.
"ആര്യാടന്‍ സംഘ"ത്തിന്റെ കളികളെക്കുറിച്ച് ലീഗ് മലപ്പുറം ജില്ലാക്കമ്മിറ്റി വ്യക്തമായ തെളിവുകള്‍ ശേഖരിച്ചെന്നും ഇത് കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയില്‍ എഴുതിയ ലേഖനത്തില്‍ കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി.
ആര്യാടന്‍ മുഹമ്മദ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് വിഭാഗത്തെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനം കഴിഞ്ഞ ദിവസമാണ് ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്. മലപ്പുറത്തു മാത്രമല്ല, മുസ്ലീംലീഗ് മത്സരിച്ച മുഴുവന്‍ മണ്ഡലങ്ങളിലും "ആര്യാടന്‍ സംഘത്തിന്റെ കളി" നടന്നിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നു.
കാല്‍നൂറ്റാണ്ടായി മലപ്പുറത്ത് മുസ്ലിംലീഗ് അനുഭവിക്കുന്ന ദുരിതമാണ് ആര്യാടന്‍ മുഹമ്മദെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തുറന്നടിക്കുന്നു. ചവിട്ടുന്ന പാദം ചുംബിക്കാനും തല്ലുന്ന കരങ്ങളെ തലോടാനും ഇനി മുസ്ലിംലീഗിനെ കിട്ടില്ല. ആര്യാടന്‍ സംഘത്തിന്റെ കളി അവസാനിപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണ്.
ലീഗ് നേതാക്കളെ കൂട്ടത്തോടെ തോല്‍പ്പിക്കാന്‍ ആര്യാടന്റെ നേതൃത്വത്തില്‍ നടന്ന ശ്രമം കയ്യോടെ പിടികൂടിയിട്ടും അത് മുന്നണിയില്‍ പ്രശ്നമാക്കിയില്ല. എന്നാല്‍ പാണക്കാട് തങ്ങളെ തരംതാണ ഭാഷയില്‍ അധിക്ഷേപിക്കാനുളള ശ്രമം വെച്ചുപൊറുപ്പിക്കില്ല. ആര്യാടന്‍ മുഹമ്മദിനോട് ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല. ലീഗ് പ്രവര്‍ത്തകരുടെ വികാരം കോണ്‍ഗ്രസ് നേതൃത്വം കണക്കിലെടുക്കുമെന്ന് താന്‍ കരുതുന്നുവെന്ന് കുഞ്ഞാലിക്കുട്ടി ലേഖനത്തില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications