ഐശ്വര്യയുടെ സിനിമകള്‍; ഗീലാനിയ്‌ക്ക് പ്രണബിന്റെ സമ്മാനം
ഇസ്ലമാബാദ്: പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയ്‌ക്ക് ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ വക കൗതുകമുണര്‍ത്തുന്ന സമ്മാനം.
ഐശ്വര്യ റായിയുടെ സിനിമകളുടെ ഡിവിഡികളാണ് പ്രണബ് ഗീലാനിയ്‌ക്ക് സമ്മാനിച്ചിരിക്കുന്നത്. മെയ് 20,21 തിയ്യതികളില്‍ നടത്തിയ പാകിസ്‌താന്‍ പര്യടനത്തിനിടയിലാണ് പ്രണബ് ഡിവിഡികള്‍ ഗീലാനിയ്‌ക്ക് സമ്മാനിച്ചത്.
ഐശ്വര്യയുടെയും ഷാരൂഖ് ഖാന്റെയും ആരാധകനായ ഗീലാനി ആനന്ദകരമായ ആശ്ചര്യം എന്നാണ് ഈ സമ്മാനത്തെ വിശേഷിപ്പിച്ചത്. 2001-2006കാലഘട്ടത്തിലെ ജയില്‍വാസത്തിനിടയില്‍ ഐശ്വര്യയുടെ സിനിമകള്‍ ലാപ്‌ടോപ്പില്‍ കാണാറുണ്ടായിരുന്നുവെന്ന് തന്റെ ആത്മകഥയില്‍ ഗീലാനി വ്യക്തമാക്കിയിരുന്നു.
ജയില്‍വാസത്തിനിടയില്‍പ്പോലും ഐശ്വര്യയുടെ സിനിമകള്‍ കണ്ട ഗീലാനിയ്‌ക്ക് ഇതിലും നല്ലൊരു സമ്മാനം നല്‍കാനുണ്ടാവില്ലെന്ന കാര്യം പ്രണബ് നേരത്തേതന്നെ മനസ്സിലാക്കിയിയ്‌ക്കാം.
മുഹമ്മദ് റഫിയുടെയും ലതാ മങ്കേഷ്‌കറിന്റെയും ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ഗീലാനി പാകിസ്‌താന്‍ തിയേറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്തനിന് താന്‍ എിതരല്ലെന്ന് മുമ്പ് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications