നേപ്പാള്‍ റിപ്പബ്‌ളിക്കായി
കാഠ്‌മണ്ഡു: ഇരുനൂറ്റി മുപ്പത്തിയൊമ്പത് വര്‍ഷം നീണ്ട രാജ ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് നേപ്പാള്‍ റിപ്പബ്‌ളിക്കായി മാറി.
ബുധനാഴ്‌ച ചേര്‍ന്ന ഭരണഘടന നിര്‍മ്മാണ സഭയുടെ യോഗം നേപ്പാളിനെ റിപ്പബ്‌ളിക്കായി പ്രഖ്യാപിയ്‌ക്കുന്ന പ്രമേയം അംഗീകരിച്ചു.
രാജാവായ ജ്ഞാനേന്ദ്ര രാജാവിന് നാരായണ്‍ഹിതി കൊട്ടാരം ഉപേക്ഷിയ്‌ക്കാന്‍ 15 ദിവസത്തെ സാവാകാശം നല്‌കാനും യോഗം തീരുമാനിച്ചു.
കൊട്ടാരം ഇനി ദേശീയ മ്യൂസിയമാക്കി മാറ്റും. ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്ത് പ്രസിഡന്റ് പദവി സൃഷ്ടിയ്‌ക്കാനും അധികാരങ്ങളും ചുമതലകളും നിര്‍വചിയ്‌ക്കാനും യോഗം ഭരണഘടനാ അസംബ്ലി തീരുമാനിച്ചിട്ടുണ്ട്.
രാജ്യം റിപ്പബ്‌ളിക്ക് ആകുന്നത് പ്രമാണിച്ച് മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെങ്ങും ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി.
അതെ സമയം റിപ്പബ്‌ളിക്കന്‍ നേപ്പാളിന്റെ ആദ്യ പ്രസിഡന്റ് പദവി ആരു കൈയ്യാളണം എന്നതിനെ ചൊല്ലി മാവോവാദികളും മറ്റു കക്ഷികളും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications