ഐസോളില്‍ ഐസ്‌ക്രീം ഇപ്പോള്‍ ചൂടപ്പം
ഐസോള്‍: രാജ്യത്തെ ഏറ്റവും തണുപ്പുള്ള നഗരങ്ങളിലൊന്നായിരുന്ന ഐസോളിന് ആ പദവി നഷ്ടപ്പെടുന്നു.
അന്തരീക്ഷ ഊഷ്‌മാവിലുണ്ടായ വര്‍ദ്ധനയാണ് മിസോറാമിന്റെ തലസ്ഥാന നഗരമായ ഐസോളിന് തണുപ്പന്‍ നഗരമെന്ന പദവി നഷ്ടപ്പെടാനിടയാക്കിയിരിക്കുന്നത്.
ലോകത്തെ പ്രശസ്‌ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഐസോളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അന്തരീക്ഷ ഊഷ്‌മാവ് 34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു.
നഗരത്തിലെ ജനങ്ങളുടെ ഇപ്പോഴത്തെ ഇഷ്ട വിഭവം ഐസ്‌ക്രീമാണെന്നത് തന്നെ അന്തരീഷ ഊഷ്‌മാവിലുണ്ടായ മാറ്റം വ്യക്തമാക്കുന്നു.
യാതൊരു നിയന്ത്രണവുമില്ലാത്ത നഗരവത്‌ക്കരണവും വാഹനങ്ങളുടെ വര്‍ദ്ധനവുമാണ് ഊഷ്‌മാവ് വര്‍ദ്ധിയ്‌ക്കാന്‍ കാരണമെന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും വന വിസ്‌തൃതിയുള്ള സംസ്ഥാനങ്ങളിലൊന്നായ മിസോറാമിലെ വനനശീകരണവും സ്ഥിതി ഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുകയാണ്. മിസോറാമിന്റെ 88.63 ശതമാനം വനപ്രദേശമാണ്.












Click it and Unblock the Notifications