ആന്ധ്ര മന്ത്രി സിപിഎം എംപിയെ മര്‍ദ്ദിച്ചു
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ മുര്‍ഷിദാബാദ് നിയസഭാമണ്ഡലത്തില്‍ സിപിഎം എംപിയെ സംസ്ഥാന പിന്നാക്ക വകുപ്പ് മന്ത്രി മര്‍ദ്ദിച്ചു.
ബുധനാഴ്‌ച രാത്രി ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസുകാരും നോക്കിനില്‍ക്കേയാണ് സിപിഎമ്മിന്റെ രാജ്യസഭാഗമായ പി മധുവിന മന്ത്രി മുകേഷ് ഗൗഡ് തെരിവില്‍വച്ച് മര്‍ദ്ദിച്ചത്.
വ്യാഴാഴ്‌ച വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസുകാര്‍ വോട്ടര്‍മാര്‍ക്ക് പണവും മദ്യവും വിതരണം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് അത് മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ടി എത്തിയതായിരുന്നു എംപിയും സിപിഎം പ്രവര്‍ത്തകരും.
മന്ത്രിയുടെ ബന്ധുവും ജലവകുപ്പ് ജീവനക്കാരനുമായ സുധാകറിന്റെ വീട്ടില്‍ നിന്നാണ് പണം വിതരണം ചെയ്‌തിരുന്നത്. ഇയാളുടെ വസതിയ്‌ക്കു പുറത്ത് സിപിഎമ്മുകാര്‍ ധര്‍ണ്ണ നടത്തിയതാണ് മന്ത്രിയെ പ്രകോപിതനാക്കിയത്.
സംഭവസ്ഥലത്തെത്തിയ പൊലീസുകാര്‍ മദ്യവും പണവും വിതരണം ചെയ്‌തവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിവീശി.
ഈ സമയത്ത് സംഭവസ്ഥലത്തെത്തിയ കോണ്‍ഗ്രസ് എംപി അഞ്‌ജന്‍ കുമാര്‍ യാദവും മന്ത്രിയും ചേര്‍ന്ന് സിപിഎം എംപിയെ പിടിച്ച് തള്ളുകയും തല്ലാന്‍ സഹായിയ്‌ക്കുകയുമായിരുന്നു.
പണം വിതരണം ചെയ്‌തതിന് മന്ത്രിയുടെ ബന്ധുവിനെതിരെയും ഇയാളുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് സിപിഎം നേതാക്കള്‍ക്ക് എതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications