യെദ്യൂരപ്പ മന്ത്രിസഭ അധികാരമേറ്റു
ബാംഗ്ലൂര്‍: ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതു ചരിത്രം എഴുതിച്ചേര്‍ത്തു കൊണ്ട് കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അധികാരമേറ്റു. യെദ്യൂരപ്പയ്‌ക്കൊപ്പം 25 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തിട്ടുണ്ട്.
വെളളിയാഴ്‌ച ഉച്ചയ്‌ക്ക് 1.50ന് സെക്രട്ടേറിയറ്റായ വിധാന്‍ സൗധയ്‌ക്കു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഗവര്‍ണര്‍ രമേശ് ഠാക്കൂറാണ് യെദ്യൂരപ്പയ്‌ക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്.
ബിജെപിയുടെ ദേശീയ നേതാക്കളായ എല്‍.കെ അദ്വാനി, രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ്, വെങ്കയ്യാനായിഡു, നരേന്ദ്ര മോഡി തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിയ്‌ക്കാനെത്തിയിരുന്നു.
നേരത്തെ വ്യാഴാഴ്‌ച അധികാരമേല്‌ക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രസിഡന്റ് ഭരണം പിന്‍വലിയ്‌ക്കുന്നതിന്റെ കാലതാമസം മൂലം സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബിജെപി ഗവണ്‍മെന്റാണ് ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ അധികാരമേറ്റിരിയ്‌ക്കുന്നത്. ഒരു മാസത്തിനകം മന്ത്രിസഭ വികസിപ്പിച്ചേക്കും.
മൂന്ന് ഘട്ടങ്ങളിലായി സംസ്ഥാനത്തെ 224 മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 110 സീറ്റുകള്‍ നേടിയാണ് ബിജെപി കര്‍ണാകത്തില്‍ വിജയം കൈവരിച്ചത്.
യെദ്യൂരപ്പ മന്ത്രിസഭ വെള്ളിയാഴ്‌ച അധികാരമേല്‌ക്കും
08:44 AM
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വെള്ളിയാഴ്‌ച അധികാരമേല്‌ക്കും.
വിധാന്‍ സൗധയ്‌ക്കു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഉച്ചയ്‌ക്ക് 1.50ന് ഗവര്‍ണര്‍ രാമേശ്വര്‍ ഠാക്കൂര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതോടെ ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി മന്ത്രിസഭ യാഥാര്‍ഥ്യമാകും.
യെദ്യൂരപ്പയ്‌ക്കൊപ്പം പുതിയ മന്ത്രിമാരും സത്യവാചകം ചൊല്ലും. ബിജെപിയുടെ ഒട്ടേറെ ദേശീയ നേതാക്കള്‍ സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷ്യം വഹിയ്‌ക്കാന്‍ ബാംഗ്ലൂരിലേക്കെത്തുന്നുണ്ട്.
പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനി, ബിജെപി ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിങ്, നേതാക്കളായ സുഷമ സ്വരാജ്, അരുണ്‍ ജെയ്‌റ്റ്‌ലി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വീക്ഷിയ്‌ക്കാനെത്തും.
ഇത് രണ്ടാം തവണയാണ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി പദവിയിലേക്കെത്തുന്നത്. കഴിഞ്ഞ നവംബര്‍ 12 ന് യോദ്യൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റിരുന്നെങ്കിലും ജനതാദള്‍ എസ് പിന്തുണയ്‌ക്കാതിരുന്നതിനെ തുടര്‍ന്ന് രാജി വെയ്‌ക്കേണ്ടി വരികയായിരുന്നു.
കഴിഞ്ഞ ജനതാദള്‍-ബിജെപി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ബിജെപി നേതാക്കളില്‍ ഭൂരിപക്ഷവും പുതിയ മന്ത്രിസഭയില്‍ ഉണ്ടായേക്കും. കൂടാതെ ബിജെപിയെ പിന്തുണച്ച ആറു സ്വതന്ത്രന്‍മാരില്‍ നിന്നും മൂന്നു പേരും മന്ത്രിമാരായേക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications