ഗുജ്ജര്‍ പ്രക്ഷോഭം: ഹരിയാണയില്‍ മൂന്നു മരണം
ദില്ലി: പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ട് ഗുജ്ജറുകള്‍ നടത്തുന്ന പ്രക്ഷോഭം വ്യഴാഴ്‌ച ദില്ലിയെ സ്‌തംഭിപ്പിച്ചു.
ഹരിയാണയില്‍ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്‌പിലും സംഘര്‍ഷത്തിലും മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
ഹരിയാണയില്‍ പാനിപ്പട്ട് ജില്ലയിലെ സമലഖയില്‍ ദേശീയപാത ഉപരോധിച്ച ഗുജ്ജറുകള്‍ അക്രമാസക്തരായതിനെ തുടര്‍ന്നാണ് പോലീസ് വെടി വെച്ചത്. രണ്ടു പേര്‍ വെടിയേറ്റും ഒരാള്‍ തിക്കിലും തിരക്കിലുമാണ് മരിച്ചത്. പോലീസുകാരടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വ്യഴാഴ്‌ച രാജ്യ തലസ്ഥാനം സ്‌തംഭിപ്പിയ്‌ക്കാന്‍ ആഹ്വാനം ചെയ്‌ത ഗുജ്ജറുകള്‍ ദില്ലിയില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള ദേശീയപാതകളിലെ ഗതാഗതം തടസ്സപ്പെടുത്തി. ദില്ലി, ഗുഡ്‌ഗാവ്, മെഹ്‌റോളി, നോയ്‌ഡ തുടങ്ങിയ പ്രദേശങ്ങളില്‍ ഇതോടെ ജനജീവിതം സ്‌തംഭിച്ചു.
ഇതിനിടെ പ്രശ്‌നം ഒത്തു തീര്‍പ്പാക്കാന്‍ ബിജെപി എംപി വിശേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ തൃപ്‌തികരമായി നിര്‍ദ്ദേശം മുന്നോട്ടു വച്ചാല്‍ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്ന് ഗുജ്ജാര്‍ നേതാവ് കിരോരി സിങ് ബയ്‌ന്‍സാല വ്യക്തമാക്കിയത് കൂടുതല്‍ പ്രതീക്ഷകള്‍ നല്‌കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications