ആദ്യ പ്രസവത്തില്‍ 4 കുഞ്ഞുങ്ങള്‍; മൂന്നാംമാസം അടുത്ത പ്രസവം
വിദിഷ(മധ്യപ്രദേശ്): ഒറ്റ പ്രസവത്തില്‍ നാലു കുട്ടികള്‍ക്ക് ജന്മം നല്‍കിയ സ്‌ത്രീയ്‌ക്ക് മൂന്നുമാസത്തിന്‌ശേഷം ഒരുകുട്ടികൂടി പിറന്നു.
മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ ഗാസിഖേദി ഗ്രാമവാസിയായ നിലോഫറാണ് പ്രസവിച്ച് മൂന്നാം മാസം വീണ്ടും ഒരു കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ദ്വിതീയ ഗര്‍ഭധാരണമാണിതിന് കാരണമെന്ന് ജില്ലാ ആശുപത്രിയെ ഡോക്ടര്‍ അബ ശുക്ല പറഞ്ഞു.
2008 ജനുവരി 19നായിരുന്നു നിലോഫര്‍ നാലു കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ജനിച്ചയുടന്‍ നാലുപേരും മരിച്ചു. പിന്നീട് സ്‌കാനിംഗ് നടത്തിയപ്പോള്‍ കൂടുതല്‍ ഭ്രൂണങ്ങള്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് നിലോഫറിനെ ഭോപ്പാലിലെ സുലതാനിയ ആശുപത്രിയിലേയ്‌ക്ക് മാറ്റി. ഏപ്രില്‍ 26ന് നിലോഫര്‍ വീണ്ടും പ്രസവിക്കുകയും ചെയ്‌തു.
അധികഭാരം കാരണം ഭ്രൂണങ്ങളിലൊന്ന് അണ്ഡവാഹിനിക്കുഴലിലേയ്‌ക്ക് വഴുതിപ്പോയി കുടലുകള്‍ക്കിടയില്‍ വളര്‍ന്നതാകാമെന്നാണ് ഡോക്ടര്‍ അബ നല്‍കുന്ന വിശദീകരണം.
ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ആരോഗ്യവതിയാണ്. ജീവിതത്തില്‍ ആഹ്ലാദം കൊണ്ടുവന്നയാള്‍ എന്നര്‍ത്ഥമുള്ള ഫരിയ എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നതെന്ന് നിലോഫറിന്റെ ഭര്‍ത്താവ് ഇനാമുദ്ദീന്‍ പറഞ്ഞു












Click it and Unblock the Notifications