അമേരിക്കക്കാരിയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു
ചെന്നൈ: നഗരത്തില്‍ അമേരിക്കക്കാരിയായ യുവതിയെ അജ്ഞാതര്‍ മയക്കുമരുന്നു നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.
ചെന്നൈ നഗരത്തില്‍ അധ്യാപികയായി ജോലിചെയ്യുന്ന കെല്ലി ലോറര്‍ ബകര്‍(26) എന്ന യുവതിയാണ് ലൈംഗിക പീഡനം ആരോപിച്ച് വ്യാഴാഴ്‌ച പൊലീസില്‍ പരാതി നല്‍കിയത്.
നഗരത്തിലുള്ള ഒരു പബില്‍ രാത്രി സുഹൃത്തിനോടൊപ്പം പോയ താന്‍ പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ രണ്ട് അജ്ഞാതരായ യുവാക്കള്‍ക്കൊപ്പം ഒരു കാറിലായിരുന്നുവെന്നും തന്റെ ശരീരത്തില്‍ പീഡിപ്പിക്കപ്പെട്ടതിന്റെ ലക്ഷണമുണ്ടായിരുന്നുവെന്നുമാണ് ഇവരുടെ പരാതിയില്‍ പറയുന്നത്.
കാറിലുണ്ടായിരുന്നവര്‍ ഇവരെ വീട്ടില്‍ കൊണ്ടുവിടുകയും അണ്ണ നഗറിലെ റോഡരികില്‍ കിടക്കുന്നിടത്തുനിന്നാണ് ഇവരെ കണ്ടുകിട്ടിയതെന്ന് ഭര്‍ത്താവിനെ അറിയിക്കുകയും ചെയ്‌തിരുന്നു. ബാറില്‍വച്ച് റെസ്റ്റ് റൂമിലേയ്‌ക്ക് പോയതുമാത്രമേ ഓര്‍മ്മയുള്ളുവെന്നും പിന്നീട് ഉണര്‍ന്നപ്പോള്‍ താന്‍ അറിയാത്ത രണ്ടുപേര്‍ക്കൊപ്പം കാറിലായിരുന്നുവെന്നും യുവതി പറയുന്നു.
ഇവരുടെ കയ്യിലുണ്ടായിരുന്ന ഡിജിറ്റല്‍ ക്യാമറ, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെടുകയും ചെയ്‌തിട്ടുണ്ട്. അജ്ഞാതര്‍ ഡേറ്റ് റേപ് ഡ്രഗ്‌സ് നല്‍കിയായിരിക്കും തന്നെ മയക്കിയതെന്നാണ് കെല്ലി പറയുന്നത്.
സംഭവംനടന്നതിന് ശേഷം അപ്പോളോ ആശുപത്രിയില്‍ പരിശോധനയ്‌ക്ക് വിധേയയാതിന് ശേഷമാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് ഇവരെ കസ്‌തൂരി ഭായ് ഗാന്ധി വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഡോക്ടര്‍മാരുടെ പരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും ഉപദ്രവിക്കുകയും അപമാനിയ്‌ക്കകയും ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമായതെന്നും പൊലീസ് പറഞ്ഞു. സ്‌ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications