മകന് ജോലി വാഗ്‌ദാനം ചെയ്‌ത് അമ്മയെ പീഡിപ്പിച്ചു
ജമ്മു: മകന് സര്‍ക്കാര്‍ ജോലി വാഗ്‌ദാനം ചെയ്‌ത് വീട്ടമ്മയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചതായി കേസ്.
ജമ്മുവിലെ ബവേ വാലി സ്വദേശിനിയായ 45 കാരിയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഗുമത് നിവാസിയായ സത്‌പാല്‍ ശര്‍മ്മയെന്നയാളെ പോലീസ് അറസ്‌റ്റു ചെയ്തു.
മകന്‍ രാജേഷ് ഗുപ്‌തയ്‌ക്ക് ജോലി നല്‌കാമെന്നു പറഞ്ഞ് സത്‌പാല്‍ തന്നെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയെന്നും അടച്ചിട്ട മുറിയ്‌ക്കുള്ളില്‍ തന്നെ മര്‍ദ്ദിയ്‌ക്കുകയും തുടര്‍ന്ന് ബലാത്സംഗം ചെയ്‌തുവെന്നുമാണ് സ്‌ത്രീ പോലീസിന് നല്‌കിയ പരാതിയിലുള്ളത്.
സംഭവം നടന്ന് മൂന്ന് മണിക്കൂറിനു ശേഷം ഹോട്ടല്‍ മുറിയില്‍ നിന്നും രക്ഷപ്പെട്ട സ്‌ത്രീ പിര്‍മിത പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‌കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ഇവര്‍ പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications