Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിഹാബ്‌ തങ്ങള്‍ യുഡിഎഫിന്റെ കുലഗുരു: മാണി

മലപ്പുറം: പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ യുഡിഎഫിന്റെ കുലഗുരുവാണെന്ന്‌ കേരള കണ്‍ഗ്രസ്‌-എം നേതാവ്‌ കെ.എം മാണി.

ആര്യാടന്‍-ലീഗ്‌ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ പാണക്കാട്‌ തങ്ങളെ കണ്ട്‌ ചര്‍ച്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മാണി.

പാണക്കാട്ടെ വീട്ടിലെത്തിയാണ്‌ മാണി തങ്ങളെ കണ്ടത്‌. കൂടിക്കാഴ്‌ച 15 മിനിറ്റ്‌ നീണ്ടുനിന്നു. പ്രശ്‌നങ്ങളെക്കുറിച്ച്‌ ഇരുവരും വിശദമായ ചര്‍ച്ച നടത്തി.

ഇപ്പോഴുണ്ടായ പ്രശ്‌നം അദ്ദേഹം സമചിത്തതയോടെയാണ്‌ നേരിട്ടത്‌, ശിഹാബ്‌ തങ്ങളുടെ മനസ്സിന്‌ നൊമ്പരമുണ്ടായാല്‍ യിഡിഎഫിലെ മുതിര്‍ന്ന നേതാക്കളിലൊരാളെന്ന നിലയ്‌ക്ക്‌ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യേണ്ടത്‌ എന്റെ കടമയാണ്‌.

കോണ്‍ഗ്രസ്‌ നേതൃത്വം ഇക്കാര്യം ഗൗരവത്തിലെടുക്കുകയും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ നടപടിയെടുക്കുകയും ചെയ്യുന്നത്‌ നല്ലകാര്യമാണ. സോണിയ ഇക്കാര്യത്തില്‍ ഉല്‍ക്കണ്‌ഠ പ്രകടിപ്പിക്കുകയും തങ്ങളെ വിഷമിപ്പിക്കരുതെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു- മാണി പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍
















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+