വനംവകുപ്പ് വാച്ചര്‍ വിദേശവനിതയെ അപമാനിച്ചുവെന്ന് പരാതി
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ വന്യജീവി സങ്കേതം കാണാനെത്തിയ ആസ്‌ത്രേലിയക്കാരിയോട് വനം വകുപ്പിലെ വാച്ചര്‍ അപമര്യാദയായി പെരുമാറിയതായി പരാതി.
പരാതിയെത്തുടര്‍ന്ന് പൊലീസ് വാച്ചര്‍ക്കെതിരെ കേസെടുത്തു. യുവതി ഡിജിപിയ്‌ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബത്തേരി പൊലീസ് മുത്തങ്ങയിലെ വാച്ചര്‍ ഇസ്‌മയിലിന്റ(30)പേരില്‍ കേസെടുത്തിരിക്കുന്നത്.
ഏപ്രില്‍ 27നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കാട്ടില്‍ ട്രക്കിംങിന് പോയ യുവതിയോട് ഒപ്പമുണ്ടായിരുന്ന വാച്ചര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
എന്നാല്‍ ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് മുത്തങ്ങയിലെ വനം വകുപ്പ് ഓഫീസില്‍ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമക്കി. ബത്തേരി പൊലീസെത്തി പറഞ്ഞപ്പോള്‍ മാത്രമാണ് സംഭവത്തെക്കുറിച്ച് അറിയുന്നതെന്ന് അസിസ്‌റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.












Click it and Unblock the Notifications