സന്തോഷ് മാധവന്‍ കേസ്: സെറാഫിന്‍ മൊഴി നല്‍കി
കൊച്ചി: വിവാദസ്വാമി സന്തോഷ് മാധവന്‍ 48ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് പരാതി നല്‍കിയ സെറാഫിന്‍ എഡ്വിന്‍ പൊലിസിന് മൊഴിനല്‍കി.
സന്തോഷ് മാധവനില്‍ നിന്ന് തനിക്കു വധഭീഷണി ഉണ്ടായിരുന്നതായി സെറാഫിന്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ദുബയില്‍ വച്ച് തന്നെ വധിക്കാന്‍ സന്തോഷ് ശ്രമിച്ചിരുന്നുവെന്നും ഇതുകൊണ്ട് തന്നെ കൊച്ചിയില്‍ പോകാന്‍ ഭയമുണ്ടെന്നും അവര് പറഞ്ഞു.
നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സെറാഫിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.
വൈറല്‍ പനി ബാധിച്ചതുമൂലമാണ് അവര്‍ക്ക് കൊച്ചിയിലെത്തി നേരത്തെ മൊഴിനല്‍കാന്‍ സാധിക്കാതിരുന്നത്. ഇക്കാര്യം അവര്‍ നേരത്തേതന്നെ പൊലീസില്‍ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് തിരുവനന്തപുരത്ത് പോയി മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.
ഇതിനിടെ കസ്റ്റഡിയില്‍ ലഭിച്ച സന്തോഷിനെ പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഹവാല ഇടപാടുകള്‍ സംബന്ധിച്ച് ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 20കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തിയതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications