ആര്യാടന്‍ ഷൗക്കത്തിന് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ശിഹാബ് തങ്ങള്‍ക്കെതിരെ വിവാദപ്രസ്‌താവന നടത്തിയ നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകനുമായ ആര്യാടന്‍ ഷൗക്കത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കെപിസിസി അടിയന്തര യോഗത്തില്‍ ധാരണയായി.
കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വിളിച്ചുചേര്‍ത്ത കെപിസിസി ഭാരവാഹികളുടെയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റ് മാരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ആള്‍ദൈവങ്ങളുടെ പേരില്‍ തങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന ഷൗക്കത്തിന്റെ പ്രസ്‌താവന എല്ലാ അതിരും കടന്നുപോയെന്നാണ് നേതൃത്വം വിലയിരുത്തിയത്.
നടപടി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. യോഗം ഉച്ചതിരിഞ്ഞും തുടരും. ലീഗിനെതിരെ ആര്യാടന്‍ മുഹമ്മദ് നടത്തിയ പ്രസ്‌താവനകളും അനുചിതമായെന്ന് യോഗം വിലയിരുത്തിയിട്ടുണ്ടെന്നാണ് സൂചന. ഇതല്ലാതെ ആര്യാടന്‍ മുഹമ്മദിനെതിരെ വേറെ നടപടികള്‍ക്കൊന്നും നിര്‍ദ്ദേശമുണ്ടായതായി അറിവായിട്ടില്ല.
വിവിധ സംഘടനാ വിഷയങ്ങളിലുള്ള ചര്‍ച്ചയും യോഗത്തില്‍ നടക്കുന്നുണ്ട്. വെള്ളിയാഴ്‌ച രാവിലെ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി പാണക്കാട് ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചിരുന്നു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ചടുലനീക്കങ്ങളാണ് നടന്നുവരുന്നത്.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് ചെന്നിത്തലയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ ലീഗ്-ആര്യാടന്‍ പ്രശ്‌നം കേരളത്തില്‍ത്തന്നെ അടിയന്തരമായി ചര്‍ച്ച ചെയ്‌ത് പരിഹരിക്കണമെന്ന് സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. മുസ്‌ലിംലീഗിനെ മുറിപ്പെടുത്താതെ പ്രശ്‌നം പരിഹരിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications