മിന്നലേറ്റ് ഗുരുവായൂരില്‍ ആന ചരിഞ്ഞു
ഗുരുവായൂര്‍: പുന്നത്തൂര്‍ ആനത്താവളത്തിലെ കൊമ്പന്‍ ഇടിമിന്നലേറ്റ് ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ 20 വയസ്സൂള്ള ഉണ്ണികൃഷ്‌ണനാണ് ഇടിമിന്നലേറ്റ് ചരിഞ്ഞത്.
വ്യഴാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ഉണ്ണികൃഷ്‌ണന് ഇടിമിന്നലേറ്റത്. ആല്‍മരത്തിന് ഇടിമിന്നലേറ്റപ്പോള്‍ തളച്ചിരുന്ന ചങ്ങല വഴി ആനയ്‌ക്കു ഷോക്കേല്‌ക്കുകയായിരുന്നു.
മിന്നലിന്റെ ശക്തിയില്‍ ആലിന്റെ ഒരു ഭാഗം അടര്‍ന്നു പോയി. മിന്നലേറ്റയുടന്‍ ആന തളര്‍ന്ന് കാല്‍ മടക്കിയിരുന്നു. ആനയുടെ അവശത കണ്ട ആനക്കോട്ടയിലെ പാപ്പാന്‍മാര്‍ ഓടിയെത്തി ചകിരിയും കല്ലും ഉപയോഗിച്ച് ആനയുടെ ശരീരം ചൂടാക്കിയെങ്കിലും 20 മിനിറ്റിനു ശേഷം ആന ചരിയുകയായിരുന്നു.
2002 ഫെബ്രുവരി മാസത്തിലാണ് ഉണ്ണികൃഷ്‌ണനെ ഗുരുവായൂരില്‍ നടയിരുത്തിയത്. കോഴിക്കോട് സ്വദേശിയായ റീത്ത പ്രേമചന്ദ്രനായിരുന്നു ആനയെ നടയിരുത്തിയത്. ആന്‍ഡമാനില്‍ നിന്നുമെത്തിയ ഉണ്ണികൃഷ്‌ണന് 260 സെന്റീ മീറ്റര്‍ ഉയരമുണ്ട്.
സ്വതവേ ശാന്തസ്വഭാവം പ്രകടിപ്പിയ്‌ക്കുന്ന ഉണ്ണികൃഷ്‌ണ്‍ ചരിഞ്ഞത് ആനത്താവളത്തില്‍ മ്ലാനത പരത്തി. വ്യഴാഴ്‌ച രാത്രി തന്നെ ആനയെ സംസ്‌ക്കരിയ്‌ക്കാനായി മൂവാറ്റുപുഴയിലേക്ക് കൊണ്ടു പോയി.












Click it and Unblock the Notifications