പ്രതിരോധമന്ത്രി എ.കെ ആന്റണി തലചുറ്റി വീണു
പുനെ: കേന്ദ്രപ്രതിരോധ മന്ത്രി എ.കെ ആന്റണി തലചുറ്റിവീണു. പുനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുന്നതിനിടെയാണ് ആന്റണിയ്‌ക്ക് തലചുറ്റലുണ്ടായത്.
ഉടന്‍തന്നെ ആര്‍മി ബെയ്‌സിലെ ഡോക്ടര്‍മാരെത്തി പരിശോധന നടത്തി. പിന്നീട് അദ്ദേഹത്തെ മിലിട്ടറി ആശുപത്രിയിലേയ്ക്ക് മാറ്റി. നിര്‍ജ്ജലീകരണം മൂലമാണ് തലചുറ്റലുണ്ടായതെന്നും ഭയപ്പെടാനൊന്നുമില്ലെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്‌ചയായി ആന്റണി ഔദ്യോഗികമയ കാര്യങ്ങളുമായി ഏറെ തിരക്കിലായിരുന്നു. ജര്‍മനി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവന്നശേഷം കേന്ദ്രസര്‍ക്കാര്‍ യോഗവും പാര്‍ട്ടി യോഗങ്ങളുമായി തിരക്കിലായിരുന്ന അദ്ദേഹത്തിന് വിശ്രമിക്കാന്‍ സമയം കിട്ടിയിരുന്നില്ല.












Click it and Unblock the Notifications