പണം തിരികെചോദിച്ചതിന് ദളിതനെ തല്ലിക്കൊന്നു
സമസ്‌തിപുര്‍: കടം വാങ്ങിയ പണം തിരിച്ചുവാങ്ങാന്‍ ചെന്ന ദളിതനെ തൊഴിലുടമയും ബന്ധുവും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു.
ബിഹാറില്‍ സമസ്‌തിപുര്‍ ജില്ലയിലെ ധനേഷ്‌പുര്‍ ഗ്രാമത്തിലെ ലഖേന്ദ്ര പാസ്വാനാണ് തൊഴിലുടമയായ ഹീരാലാലിനോട് കടം നല്‌കിയ പണം തിരിച്ചുചോദിച്ചതിന്റെ പേരില് കൊലചെയ്യപ്പെട്ടത്
തനിയ്ക്ക് നല്കിയ പണം തിരികെ ചോദിക്കാന്‍ ലഖേന്ദ്ര ധൈര്യം കാട്ടിയെന്നാരോപിച്ചാണ് ഹീരാലാലും ബന്ധു അമര്നാഥും ചേര്ന്ന് ഹീനകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ ലഖേന്ദ്ര തന്റെ വീട്ടില്‍ മദ്യപിച്ചെത്തി ഭാര്യയെ അപമാനിച്ചുവെന്നും തുടര്ന്നാണ് സംഭവം നടന്നതെന്നുമാണ് അമര്‍നാഥ് ആരോപിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉന്നതതല സംഘം തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications