Get Updates
Get notified of breaking news, exclusive insights, and must-see stories!

വധുവിനെ മാറ്റി ബ്രോക്കര്‍മാര്‍ വരനെ പറ്റിച്ചു

സിര്‍സ(ഹരിയാന): വിവാഹച്ചന്തയില്‍ നിന്നും വധുവിനെ വിലപറഞ്ഞുറപ്പിച്ച്‌ വിവാഹം കഴിച്ച യുവാവ്‌ തട്ടിപ്പിനിരയായി. ഹരിയാന സ്വദേശിയായ സുഖ്‌ദേവ്‌ സിംങിനെയാണ്‌ വധുക്കളെ വില്‍ക്കുന്ന ബ്രോക്കര്‍മാര്‍ പറ്റിച്ചത്‌.

ഹരിയാനയിലെ സ്‌ത്രീകള്‍ കുറവായ ഗ്രാമത്തില്‍ സ്ത്രീകളെ വിലക്കുവാങ്ങി വിവാഹം ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം കൂടിവരുകയാണ്‌. പെണ്‍ ഭ്രൂണഹത്യ പെരുകുന്നതുമൂലം സ്‌ത്രീ-പുരുഷ അനുപാതത്തില്‍ വന്‍ വിടവുണ്ടാകുന്നതാണ്‌ ആളുകളെ ഇത്തരമൊരു രീതിയിലേയ്‌ക്ക്‌ നയിക്കുന്നത്‌.

വിവാഹത്തിനായുള്ള കാത്തിരിപ്പ്‌ നാളുകള്‍ നീണ്ടുപോയപ്പോഴാണ്‌ വധുവിനെ വിലയ്‌ക്കുവാങ്ങി വിവാഹം ചെയ്യാന്‍ സുഖ്‌ദേവ്‌ തീരുമാനിച്ചത്‌. ഇതിനായി ബ്രോക്കര്‍മാരുമായി 35,000രൂപയ്‌ക്ക്‌ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ പറഞ്ഞുറപ്പിക്കുകയും മെയ്‌ 26ന്‌ വിവാഹം നടത്താന്‍ നിശ്ചയിക്കുകയും ചെയ്‌തു.

മുന്‍കൂര്‍ തുകയായി സുഖ്‌ദേവില്‍ നിന്ന്‌ ബ്രോക്കര്‍മാര്‍ 15,000 രൂപ വാങ്ങിയിരുന്നു. ബാക്കി തുക നല്‍കാനായി ചെന്നപ്പോള്‍ സുന്ദരിയായ പെണ്‍കുട്ടിയെ ബ്രോക്കര്‍മാര്‍ സുഖ്‌ദേവിന്‌ കാണിച്ചുകൊടുക്കുകയും ചെയ്‌തു.

പക്ഷേ വിവാഹം കഴിഞ്ഞ രാത്രി വധു ശിരോവസ്‌ത്രം നീക്കിയപ്പോള്‍ സുഖ്‌ദേവ്‌ ഞെട്ടി. പറഞ്ഞുറപ്പിച്ച സുന്ദരിയായ പെണ്‍കുട്ടിയ്‌ക്ക്‌ പകരം മുപ്പത്‌ പിന്നിട്ട ഒരു സ്‌ത്രീ. തട്ടിപ്പ്‌ മനസ്സിലായ സുഖ്‌ദേവ്‌ നേരെ പൊലീസ്‌ സ്റ്റേഷനിലെത്തി വിവരമറിയിച്ചു. വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായി റാണിയെന്ന യുവതിയെയാണ്‌ ബ്രോക്കര്‍മാര്‍ സുഖ്‌ദേവിന്റെ ഭാര്യയാക്കിയത്‌.

സുഖ്‌ദേവിന്റെ പരാതിയെത്തുടര്‍ന്ന്‌ പൊലീസ്‌ റാണിയെയും ബ്രോക്കര്‍മാരെയും കസ്‌റ്റഡിയിലെടുത്ത്‌ വിശ്വാസവഞ്ചനയ്‌ക്ക്‌ കേസെടുത്തിട്ടുണ്ട്‌. അസമില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും 50,000 മുതല്‍ ഒരു ലക്ഷം രൂപവരെ വീട്ടുകാര്‍ക്ക്‌ നല്‍കിയാണ്‌ ഇത്തരം സംഘങ്ങള്‍ പെണ്‍കുട്ടികളെ വിവാഹമാര്‍ക്കറ്റില്‍ എത്തിക്കുന്നത്‌. പിന്നീട്‌ വന്‍ തുക ലാഭത്തിന്‌ ഇവരെ ആവശ്യക്കാര്‍ക്ക്‌ വില്‍ക്കുന്നു.

ഇത്തരം ഇടപാടുകളില്‍ പലപ്പോഴും കൃത്രിമം നടക്കാറുമുണ്ട്‌. അത്തരമൊരു തട്ടിപ്പിനാണ്‌ സുഖ്‌ദേവ്‌ ഇരയായത്‌. ഹരിയാനയിലെ ഹിസാറിലുള്ള സൂര്യനഗര്‍ ബസാറില്‍ ഇങ്ങനെ പെണ്‍കുട്ടികളെ ചന്തകളില്‍ പ്രദര്‍ശിപ്പിച്ച്‌ വില്‍പന നടത്താറുണ്ടത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+