സഹോദരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച ഇരുപത്തിനാലുകാരനെ പൊലീസ് അറസ്റ്റുചെയ്‌തു. മുംബൈയിലെ ഗൊരേഗോണില്‍ ആറു മാസം മുമ്പാണ് സംഭവം നടന്നതെങ്കിലും പുറംലോകമിതറിഞ്ഞത് ഈയിടെയാണ്.
പെണ്‍കുട്ടിയെ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയ്‌ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആശുപത്രി അധികൃതരാണ് സംഭവം പൊലീസില്‍ അറിയിച്ചത്.
ആരാണ് പീഡിപ്പിച്ചതെന്നകാര്യം അറിയില്ലെന്നായിരുന്നു ആദ്യം പതിനാറുകാരിയായ കുട്ടി പറഞ്ഞത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിനിടെയാണ് സഹോദരന്‍ ശ്യാം പോഡാര്‍ തന്നെയാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്നകാര്യം കുട്ടി വെളിപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് മെയ് 21ന് ശ്യാമിനെ പൊലീസ് അറസ്റ്റുചെയ്‌തു. സംഭവത്തെത്തുടര്‍ന്ന് മാതാവ് ആരുമറിയാതെ കുട്ടിയെ ബീഹാറിലുള്ള ഒരു ഗ്രാമത്തില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു. എന്നാല്‍ പൊലീസ് അവിടെനിന്നും കുട്ടിയെ മെയ് 28ന് വീണ്ടും മുംബൈയില്‍ കൊണ്ടുവന്നു. കുട്ടിയുടെ പ്രസവത്തിന് ശേഷം ജനിതക പരിശോധന നടത്തി ശ്യാമിനെതിരെ തെളിവ് ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.
2007 ഒക്ടോബര്‍ മാസത്തില്‍ അമ്മ പുറത്തുപോയ സമയത്താണ് ശ്യാം സഹോദരിയെ മാനഭംഗപ്പെടുത്തിയത്. സംഭവം ആരോടും പറയരുതെന്ന് പറഞ്ഞ് ഇയാല്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications