സംസ്ഥാനത്ത് 5 ഐടി പാര്‍ക്കുകള്‍ കൂടി തുടങ്ങും: വി.എസ്
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ഐടി പാര്‍ക്കുകള്‍ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
മന്ത്രിസഭായോഗത്തിന്‌ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
തൃശൂര്‍, കണ്ണൂര്‍ , കൊല്ലം, ആലപ്പുഴ, കാസര്‍കോട്, എന്നീ ജില്ലകളില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിനായി 100 ഏക്കര്‍ ഭൂമിവരെ സര്‍ക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞു.
കേരളത്തിന്റെ പാരമ്പര്യ വിജ്ഞാനത്തെ സംരക്ഷിക്കാനുള്ള ബൗദ്ധിക സ്വത്തവകാശനയം മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു. മുഖ്യമന്ത്രി ചെയര്‍മാനായും നിയമമന്ത്രി വൈസ് ചെയര്‍മാനായും ഇതിനായി ഒരു വിദഗ്‌ധസമിതി രൂപീകരിക്കും.
കൂടാതെ നിലവിലുള്ള നിയമപരിഷ്‌കരണ കമ്മിറ്റി നാലു പേരെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കും. കെപി രാധാകൃഷ്‌ണമേനോന്‍, ഡോക്ടര്‍ എന്‍.എസ് ഗോപാലകൃഷ്‌ണന്‍, ബാരിസ്റ്റര്‍ എന്‍പിആര്‍ നായര്‍, അഡ്വക്കറ്റ് സഹസ്രാചലം എന്നിവരാണ് പുതിയ അംഗങ്ങള്‍.
ജസ്റ്റിസ് വി.ആര്‍ കൃഷ്‌ണയ്യര്‍ കമ്മറ്റിയുടെ ചെയര്‍മാനായി തുടരും.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം ബിഒഒ(ബില്‍ഡ്, ഓപ്പറേറ്റ് ആന്റ് ഓണ്‍) അടിസ്ഥാനത്തില്‍ നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.
തിരുവനന്തപുരത്ത് കവടിയാറില്‍ ഗോള്‍ഫ് ക്ലബ്ബിന് സമീപമുള്ള 25.38 ക്കര്‍ ഭൂമി തിരികെ സര്‍ക്കാര്‍ ഏറ്റെടുക്കും. ക്ലബ്ബിലെ കളി തടസ്സപ്പെടാതെ ഈ ഭൂമിയില്‍ എന്തു തുടങ്ങണമെന്നതിന് സ്‌പോര്‍ട്‌സ്, ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ അഭിപ്രായം സമാഹരിക്കും.
എറണാകുളത്ത് കടുങ്ങല്ലൂരില്‍ അലങ്കാരമത്സ്യകൃഷിയുടെ ഭാഗമായി അക്വാടെക്‌നോളജി പാര്‍ക്ക് തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങള്‍ പി.എസ്.സിയ്‌ക്ക് വിട്ട നടപടി സര്‍ക്കാര്‍ അംഗീകരിച്ചതായും തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകലുടെ മാതൃകയില്‍ ഗുരുവായൂരും സ്‌റ്റാന്റിംഗ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications