ലാവലിന്‍ കേസ്: പിണറായിയില്‍ നിന്നും തെളിവെടുത്തു
തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനില്‍ നിന്നും സിബിഐ തെളിവെടുത്തുവെന്ന് റിപ്പോര്‍ട്ട്.
പിണറായിയെ സിബിഐയുടെ ചെന്നൈ ഓഫീസില്‍ വിളിച്ചു വരുത്തി അതീവ രഹസ്യമായിട്ടായിരുന്നു തെളിവെടുപ്പ്. ഒരു മലയാളം വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെയ് 18നായിരുന്നു ചോദ്യം ചെയ്യല്‍ നടന്നതെന്നും ചോദ്യം ചെയ്യല്‍ അഞ്ചുമണിക്കൂറോളം നീണ്ടുനിന്നെന്നും ചാനല്‍ പറയുന്നു.
ലാവലിന്‍ ഇടപാട് നടന്ന കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനില്‍ നിന്നും തെളിവെടുപ്പ് നടത്താന്‍ സിബിഐ ഒട്ടേറെ തയാറെടുപ്പുകള്‍ നടത്തിയിരുന്നു.
ലാവ്‌ലിന് നല്‍കിയിരുന്ന കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആക്കിയത് എന്തുകൊണ്ടാണ്, ലാവ്‌ലിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് നവീകരണം നടത്താമെന്ന റിപ്പോര്‍ട്ടുകളെ അവഗണിച്ചത് എന്തിനാണ്, ഇടപാടില്‍ മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍ എങ്ങനെ കടന്നു വന്നു തുടങ്ങിയ കാര്യങ്ങളാണ് സിബിഐ പ്രധാനമായും ആരാഞ്ഞത്.
നേരത്തെ വൈദ്യുതി മന്ത്രിമാരായിരുന്ന ആര്യാടന്‍ മുഹമ്മദ്, ജി.കാര്‍ത്തികേയന്‍, കടവൂര്‍ ശിവദാസന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തുടങ്ങിയവരെ ചോദ്യം ചെയ്‌തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications