നിലപാടുകളില്‍ മാറ്റമില്ലെന്ന് ആര്യാടന്‍ മുഹമ്മദ്
കോഴിക്കോട്: തന്റെ നിലപാടുകള്‍ എല്ലാ കാലത്തും ഒന്നുതന്നെയാണെന്നും അതില്‍ മാറ്റമൊന്നുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് എംഎല്‍എ കോഴിക്കോട്ട് പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന നിലപാടുകളാണ് എന്നും താന്‍ സ്വീകരിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ ഏതു നിര്‍ദേശവും അനുസരിക്കും.
പരാതി കിട്ടിയപ്പോള്‍ ആര്യാടന്‍ ഷൌക്കത്തിനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചതില്‍ തെറ്റില്ല. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ വിശദീകരണം ചോദിക്കേണ്ടത് കെപിസിസിയുടെ ബാധ്യതയാണ്.
മരണംവരെ കോണ്‍ഗ്രസ്സുകാരനായി തുടരും. ത്രിവര്‍ണ പതാക പുതച്ച് തന്റെ മയ്യത്ത് എടുക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗിനോടുള്ള നിലപാടില്‍ മാറ്റമുണ്ടായോ എന്ന ചോദ്യത്തിന് അഭിപ്രായം മാറ്റേണ്ട കാര്യമില്ല എന്നായിരുന്നു ആര്യാടന്‍റെ മറുപടി.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications