പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നു പരാതി
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പടിഞ്ഞാറത്തറ പോലീസ് കസ്‌റ്റഡിയിലെടുത്തു.
തെങ്ങുമുണ്ട സ്വദേശികളായ റഫീക്ക്, സജീര്‍, മുണ്ടക്കൊല്ലി സ്വദേശിയായ സലീം എന്നിവരെയാണ് പടിഞ്ഞാറത്തറ പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്.
പന്തിപ്പൊയില്‍ സ്വദേശിനിയായ പതിനേഴുകാരിയെയാണ് പീഡനത്തിനിരയായത്. വ്യാഴാഴ്‌ച രാവിലെ സലീമിന്റെ സഹോദരിയുടെ വിവാഹത്തിനായി സ്വര്‍ണം വാങ്ങുന്നതിനു പതിനേഴുകാരിയെ വിളിച്ചു വരുത്തുകയും നിലമ്പൂരിലേക്കു കൊണ്ടുപോവുകയും ആയിരുന്നു.
നലമ്പൂരിലെ ഒരു വീട്ടില്‍വച്ച് സലീമും കൂട്ടാളികളും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്നു രാത്രി പന്ത്രണ്ടോടെ തെങ്ങുമുണ്ടയിലെ റഫീക്കിന്റെ വീട്ടില്‍ വച്ചും പീഡിപ്പിച്ചു എന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
പിറ്റേദിവസം വീട്ടിലെത്തിയപ്പോള്‍ സഹോദരന്മാര്‍ ചോദ്യം ചെയ്‌തപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച് പെണ്‍കുട്ടി പറഞ്ഞത്. വൈകിട്ട് 3.30 ഓടെ പടിഞ്ഞാറത്തറ പോലീസിനു പരാതി നല്‍കുകയായിരുന്നു. പോലീസ് രാത്രി 7 മണിയോടെ പ്രതികളെ കസ്‌റ്റഡിയില്‍ എടുത്തു.












Click it and Unblock the Notifications