ക്ഷണക്കത്തില്‍ വി.എസിന്റെ പടം; ബ്രാഞ്ച് സെക്രട്ടറിയ്‌ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
കോഴിക്കോട്: ഗൃഹപ്രവേശത്തനായി വി.എസ് അച്യുതാനന്ദന്റെ ചിത്രംവച്ച് ക്ഷണക്കത്ത് അച്ചടിച്ച ്‌വിതരണം ചെയ്‌ത പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയ്‌ക്ക് കാരണം കാണിയ്‌ക്കല്‍ നോട്ടീസ്.
കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്തുള്ള സിപിഎം ഇരിങ്ങണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയ്‌ക്കു കീഴിലുള്ള മുടവത്തൂര്‍ വെസ്‌റ്റ് ബ്രാഞ്ച് സെക്രട്ടറി വി.കെ ചന്ദ്രനാണ് വി.എസിന്റെ ചിത്രം വച്ച് ക്ഷണക്കത്ത് അച്ചടിച്ചത്.
നേതാവിന്റെ ചിത്രം ദുരുപയോഗം ചെയ്‌തതിന് നടപടിയെടുക്കാതിരിക്കണമെങ്കില്‍ കാരണം ബോധിപ്പിക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ചന്ദ്രന്‍ വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ തൃപ്‌തിവരാതെ പ്രാദേശിക നേതൃത്വം ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെയുള്ള നടപടിയ്‌ക്കായി ഏരിയാ, ജില്ലാ നേതൃത്വങ്ങളെ സമീപിച്ചിരിക്കുകയാണ്.
ഇരിങ്ങണ്ണൂര്‍ ടൗണിനടുത്ത് ചന്ദ്രന്‍ നിര്‍മ്മിച്ച വിസ്‌മയം എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഗൃഹപ്രവേശത്തിനായി അച്ചടിച്ച കത്തിലാണ് വി.എസിന്റെ പടമുള്ളത്. മെയ് 11നായിരുന്നു ഗൃഹപ്രവേശം. എകെജിയുടെ ഫോട്ടോ സിപിഎം ജില്ലാകമ്മറ്റിയംഗത്തെക്കൊണ്ട് വീട്ടില്‍ അനാച്ഛാദനം ചെയ്യിച്ചുകൊണ്ടായിരുന്നു ചന്ദ്രന്‍ പുതിയ വീട്ടില്‍ താമസം തുടങ്ങിയത്.
നേതാവിന്റെ പടം അച്ചടിച്ചുകൊണ്ട് സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ ചന്ദ്രന്‍ ശ്രമിച്ചുവെന്ന് വിലയിരുത്തിയാണ് ലോക്കല്‍ കമ്മറ്റി കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.
ആറു വര്‍ഷമായി ഇരിങ്ങണ്ണൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായ ചന്ദ്രന്റെ വി.എസ് അനുകൂല നിലാപാടാണ് പാര്‍്‌ട്ടിയിലെ ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications