മൂത്രമൊഴിക്കുന്നതിനിടെ ജനനേന്ദ്രിയത്തില്‍ പാമ്പുകടിയേറ്റു
മെല്‍ബണ്‍: ചില പുരുഷന്മാര്‍ക്ക് റോഡരികില്‍ മൂത്രമൊഴിക്കുകയെന്നത് ഒരു ശീലമാണ്. എന്നാല്‍ ഈ സംഭവം അറിയുന്നതോടെ ഇത്തരക്കാര്‍ തങ്ങളുടെ ശീലം മാറ്റുന്നതിനെക്കുറിച്ച് ഒരുവട്ടമെങ്കിലും ചിന്തിക്കാതിരിക്കില്ല.
വഴിയരികില്‍ മൂത്രമൊഴിച്ച ഒരു വിനോദസഞ്ചാരിയുടെ ജനനേന്ദ്രിയത്തില്‍ പാമ്പുകടിച്ചു. ആസ്‌ത്രേലിയയിലെ കെയിന്‍സിന് സമീപമാണ് സംഭവം നടന്നത്.
വാഹനത്തില്‍ പോകുമ്പോള്‍ മൂത്രശങ്കയുണ്ടായതിനെത്തുടര്‍ന്നാണ് ഇയാള്‍ റോഡരികില്‍ കാര്യംസാധിക്കാന്‍ തുനിഞ്ഞത്. മൂത്രമൊഴിക്കുന്നതിനിടയില്‍ പാമ്പ് ജനനേന്ദ്രിയത്തിന് കടിക്കുകയായിരുന്നു.
ആസ്‌ത്രേലിയയില്‍ കാണപ്പെടുന്നതില്‍ വച്ചേറ്റവും വിഷമേറിയ പാമ്പാണ് ഇയാളെ കടിച്ചത്. പാമ്പുകടിയേറ്റയുടനെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. സംഭവം നടന്ന സ്ഥലത്ത് പണിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
വയറുവേദനയും ചര്‍ദ്ദിയും അനുഭവപ്പെട്ട യുവാവ് അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു മാസം മുമ്പാണ് സംഭവം നടന്നതെങ്കിലും ആശുപത്രി അധികൃതര്‍ ഇപ്പോഴാണ് വാര്‍ത്ത പുറത്തുവിട്ടത്.
വഴിയരികില്‍ മൂത്രമൊഴിക്കുന്നതിനെക്കുറിച്ച് മറ്റാരും വീണ്ടുവിചാരം നടത്തിയില്ലെങ്കിലും ആസ്‌ത്രേയിലക്കാരിനി റോഡരികില്‍ കാര്യം സാധിക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിയ്‌ക്കുമെന്നുറപ്പ്.












Click it and Unblock the Notifications