മക്കളെ കഴുത്തറുത്ത് കൊന്ന് ആത്മഹത്യാ ശ്രമം; യുവതി അറസ്റ്റില്‍
മസ്കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ പിഞ്ചുകുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്നശേഷം മലയാളി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
മസ്കറ്റിലെ ഒരു ആഫ്രിക്കന്‍ കമ്പനിയിലെ ജീവനക്കാരിയും തിരുവല്ല കടപ്ര മുട്ടാശേരി മാത്യുവിന്റെ മകളുമായ പ്രിയയാണ് മക്കളെ കഴുത്തറുത്ത് കൊന്നശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രിയയെ ഒമാന്‍ റോയല്‍ പോലീസ് അറസ്റ്റുചെയ്തു.
രണ്ടാം ക്ളാസ് വിദ്യാര്‍ഥിയായ ആണ്‍കുഞ്ഞും നഴ്സറി ക്ളാസില്‍ പഠിക്കുന്ന പെണ്‍കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്നങ്ങളാണ് പ്രിയയെ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് പ്രിയയുടെ വിവാഹമോചനത്തിനുള്ള നിയമനടപടികള്‍ നടന്നുവരുകയാണ്. ഭര്‍ത്താവ് ഇപ്പോള്‍ ദുബയിലാണ് താമസിക്കുന്നതെന്ന് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ആദ്യം കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിയ്ക്കുകയും പിന്നീട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. താന്‍ മക്കളെ കൊലപ്പെടുത്തിയെന്ന് പ്രിയതന്നെയാണ് ബന്ധുക്കളേയും പോലീസിനേയും ഫോണ്‍ ചെയ്ത് അറിയിച്ചത്. വിവരമറിഞ്ഞ് പ്രിയ താമസിക്കുന്ന ഫ്ലാറ്റിലെത്തിയ പൊലീസും സുഹൃത്തുക്കളും പ്രിയയെ ആത്മഹത്യയില് നിന്നും പിന്തിരിപ്പിച്ച് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications