കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരനൊപ്പം വന്നവര്‍ക്ക്‌ പരിഗണന നല്‍കും: മൊഹ്‌സിന

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായിയുമായി കെ കരുണാകരന്‍ ചര്‍ച്ച നടത്തി.

കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയവര്‍ക്ക്‌ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുന്നത്‌ സംബന്ധിച്ചായിരുന്നു ചര്‍ച്ച. മൊഹ്‌സിനയുടെ വസിതിയിലാണ്‌ കൂടിക്കാഴ്‌ച നടന്നത്‌.

കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ മടങ്ങിയെത്തിവര്‍ക്ക്‌ അര്‍ഹമായ പരിഗണന നല്‍കുമെന്ന്‌ ചര്‍ച്ചയ്‌ക്കുശേഷം മൊഹ്‌സിന അറിയിച്ചു. ആര്യാടന്‍ ലീഗ്‌ പ്രശ്‌നം പരിഹരിക്കാന്‍ കേരളത്തിലെ നേതാക്കള്‍ പ്രാപ്‌തരാണെന്നും അവര്‍ പറഞ്ഞു.

ഞായറാഴ്‌ച രാവിലെ കരുണാകന്‍ കേന്ദ്രമന്ത്രി എ.കെ ആന്റണിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തിങ്കളാഴ്‌ച പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ കാണും.

തനിയ്‌ക്കൊപ്പം പാര്‍ട്ടിയില്‍ തിരിച്ചെത്തിയവര്‍ക്ക്‌ അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിയ്‌ക്കാത്തതില്‍ നിരാശനാണെന്നും ഇത്‌ കോണ്‍ഗ്രസിന്‌ ദോഷം ചെയ്യുമെന്നും കരുണാകരന്‍ നേരത്തേ പറഞ്ഞിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X