മന്ത്രവാദം ആരോപിച്ച് ആദിവാസി സ്ത്രീയെ കൊന്നു
റൂര്‍ക്കല (ഒറീസ): ദുര്‍മന്ത്രവാദം ആരോപിച്ച് ആദിവാസി സ്‌ത്രീയെ കല്ലുകൊണ്ടിടിച്ചുകൊന്നു. ഒറീസ്സയില്‍ റൂര്‍ക്കലയിലെ ലാഹുനിപാര പോലീസ്‌സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട താന്താബാഹല്‍ ഗ്രാമത്തില്‍ ശനിയാഴ്‌ചയാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ലിത ബൂമിജ് (40) എന്നയാളെ പോലീസ് അറസ്റ്റുചെയ്‌തു. ഇയാളുടെ അയല്‍വാസിയായ സുക്രമുനി മുണ്ടരി (45) എന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടത്.
ഇവരുടെ ദുര്‍മന്ത്രവാദംമൂലമാണ് തന്റെ കുട്ടികള്‍ക്ക് പതിവായി അസുഖം വരുന്നതെന്ന സംശയമാണ് കൊലയ്‌ക്കു പ്രേരിപ്പിച്ചതെന്ന് ബൂമിജ് പോലീസിനോട് പറഞ്ഞു.
മന്ത്രവാദത്തിനുവേണ്ടി പൂക്കള്‍ പറിക്കാന്‍ വനത്തില്‍പ്പോയി വരുമ്പോഴാണ് ബൂമിജ് ഇവരെ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications