Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത്‌ യുഡിഎഫ്‌ സംവിധാനം ഇല്ലാതായി: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്‌: മലപ്പുറം ജില്ലയില്‍ യുഡിഎഫില്‍ മൂന്നു പതിറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാകണമെന്ന്‌ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിന്‌ ശേഷം നടത്തിയ വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാണക്കാട്‌ തങ്ങള്‍ക്കെതിരെ ആര്യാടന്‍ ഷൗക്കത്ത്‌ നടത്തിയ പ്രസ്‌താവന മാത്രമല്ല പ്രശ്‌നമെന്നും ജില്ലയില്‍ യുഡിഎഫ്‌ സംവിധാനം തന്നെ ഇല്ലാതായ കാര്യം കോണ്‍ഗ്രസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അക്കാര്യത്തില്‍ വ്യക്തമായ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്യാടന്‍ ഷൗക്കത്ത്‌ നടത്തിയ വിവാദപ്രസ്‌താവനയില്‍ കോണ്‍ഗ്രസ്‌ നേതൃത്വം നടപടി സ്വീകരിച്ചിട്ടുണ്ട്‌. എന്നാല്‍ ആ വിഷയത്തില്‍ മാത്രമാണ്‌ പ്രശ്‌നമുള്ളതെന്ന രീതിയില്‍ കകാര്യങ്ങള്‍ കാണുന്നത്‌ ശരിയല്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആര്യാടന്‍ മുഹമ്മദും മകനും നടത്തിയ പ്രസ്‌താവനകളെക്കുറിച്ചുള്ള പരാതി തീര്‍ന്നോ എന്ന ചോദ്യത്തിന്‌ കുഞ്ഞാലിക്കുട്ടി വ്യക്തമായ ഉത്തരം നല്‍കിയില്ല. ആര്യാടന്‍ പ്രശ്‌നം സജീവമായി നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷൗക്കത്തിന്റെ പ്രസ്‌താവനയുടെ ഗൗരവം ഉള്‍ക്കൊണ്ട്‌ കോണ്‍ഗ്രസ്‌ വേണ്ട രീതിയില്‍ പ്രതികരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+