Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷിന് പണം നല്‍കിയതിന് സാക്ഷികളുണ്ടെന്ന് സെറാഫിന്‍

കൊച്ചി: സന്തോഷ്‌ മാധവന്‌ ദുബായില്‍വച്ച്‌ നാലുലക്ഷം ദിര്‍ഹം (അരക്കോടി രൂപ) നല്‍കിയതിന്‌ ദൃക്‌സാക്ഷികളുണ്ടെന്ന്‌ വഞ്ചനാക്കുറ്റത്തിന്‌ പരാതി നല്‍കിയ തിരുവനന്തപുരം സ്വദേശിനി സെറാഫിന്‍ എഡ്വിന്‍ പോലീസിനു മൊഴി നല്‍കി.

ദുബായിലെ സ്വന്തം ഡ്രൈവറായ ആന്റണി, ബിസിനസ്‌ പങ്കാളിയായ കൊല്ലം സ്വദേശി ഇസ്‌മയില്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ സന്തോഷ്‌ മാധവന്‌ പണം നല്‍കിയതെന്ന്‌ സെറഫിന്‍ പറഞ്ഞു. സന്തോഷ്‌ മാധവനൊപ്പം സെയ്‌ഫുദീന്‍ അലിക്കണ്ണും തട്ടിപ്പിന്‌ ഒത്താശ ചെയ്‌തെന്നും സെറാഫിന്‍റെ മൊഴിയില്‍ പറയുന്നു.

പണമിടപാടുസംബന്ധിച്ച്‌ സന്തോഷ്‌മാധവനുമായി നടത്തിയ ഫോണ്‍സംഭാഷണങ്ങളുടെ രേഖകള്‍ ദുബായ്‌പോലീസിന്റെ പക്കലുണ്ടെന്നും ഇവര്‍ പറഞ്ഞു.

ഐ.ജി വിന്‍സന്‍ എം പോള്‍, കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ മനോജ്‌ എബ്രഹാം, ഡപ്യൂട്ടി കമ്മിഷണര്‍ ടി. വിക്രം, അസി. കമ്മിഷണര്‍ പി.എം വര്‍ഗീസ്‌ എന്നിവരാണ്‌ സെറാഫിനെ ചോദ്യം ചെയ്‌തത്‌.

പോലീസിന്റെ നിര്‍ദേശപ്രകാരം ശനിയാഴ്ച വൈകിട്ട്‌ നാലുമണിയോടെയാണ്‌ സെറാഫിന്‍ കൊച്ചി പോലീസ്‌ ക്ലബില്‍ എത്തിയത്‌. ഇവരുടെ ബിസിനസ്‌ പങ്കാളിയായ സുരേഷും ഒപ്പമുണ്ടായിരുന്നു.

ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഒന്നരമണിക്കൂറോളം ഇവരെ ചോദ്യം ചെയ്‌തു. ഇതിനിടെ, സന്തോഷ്‌ മാധവനെയും പോലീസ്‌ ക്ലബില്‍ കൊണ്ടുവന്നു. കഴിഞ്ഞദിവസം നോര്‍ത്ത്‌ സി.ഐ സുനീഷ്‌കുമാര്‍ തിരുവനന്തപുരത്തെ വസതിയിലെത്തി സെറാഫിന്റെ മൊഴിയെടുത്തപ്പോള്‍ നല്‍കിയ രേഖകളും ഉന്നത ഉദ്യോഗസ്‌ഥര്‍ പരിശോധിച്ചു.

പണം നലകിയതിനു മതിയായ തെളിവുകളുണ്ടെന്ന്‌ പോലീസ്‌ വിലയിരുത്തി. അഞ്ചരയോടെ സെറാഫിന്റെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച പോലീസ്‌ ഇതിനുശേഷം സന്തോഷ്‌ മാധവനെ വിശദമായി ചോദ്യം ചെയ്‌തു. രാത്രി വൈകി സെറാഫിനെ വീണ്ടും പോലീസ്‌ ക്ലബില്‍ വിളിച്ചുവരുത്തി.

തുടര്‍ന്ന്‌, സന്തോഷ്‌ മാധവനെ പോലീസ്‌ സെറാഫിന്റെ മുന്നിലെത്തിച്ചു. പ്രതിയെ സെറഫിന്‍ തിരിച്ചറിഞ്ഞു. ഇവരുടെ സാന്നിധ്യത്തില്‍ സന്തോഷ്‌ മാധവനെ പോലീസ്‌ വീണ്ടും ചോദ്യം ചെയ്‌തു. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സന്തോഷ് മാധവന്‍ സംഭവങ്ങള്‍ നിഷേധിച്ചില്ലെന്നും കേസിനാവശ്യമായ തെളിവുകള്‍ ലഭിച്ചതായും പോലീസ് അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+