Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലപാതകത്തില്‍ ഇന്ത്യയ്‌ക്ക്‌ ഒന്നാം സ്ഥാനം

ദില്ലി: ലോകത്തില്‍ ഏറ്റവുമധികം കൊലപാതകങ്ങള്‍ നടക്കുന്നത്‌ ഇന്ത്യയിലാണെന്ന്‌ റിപ്പോര്‍ട്ട്‌. 2007-08ല്‍ അന്‍പത്‌ ലക്ഷത്തിലേറെ കുറ്റകൃത്യങ്ങളാണ്‌ ഇന്ത്യയില്‍ നടന്നത്‌. കൊലപാതകം, മാനഭംഗം, ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കണക്കാണിത്‌.

നാഷണല്‍ ക്രൈം റക്കോര്‍ഡ്‌സ്‌ ബ്യൂറോയും ശേഖരിച്ച കണക്കുകള്‍ പുറത്തുവിട്ടത്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്‌. അയല്‍ സംസ്ഥാനമായ പാകിസ്ഥാനില്‍ നടക്കുന്നതിന്റെ മൂന്നിരട്ടിയും യുഎസില്‍ നടക്കുന്നതിന്റെ രണ്ടിരട്ടിയും കുറ്റകൃത്യങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ 32,719 കൊലപാതകങ്ങള്‍ നടന്നപ്പോള്‍ യുഎസില്‍ 16,692ഉം പാകിസ്‌താനില്‍ 9,631ഉം കൊലപാതകങ്ങള്‍ നടന്നുവെന്നാണ്‌ കണക്ക്‌. കൊലപാതകങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയുടെ തൊട്ടടുത്ത്‌ നില്‍ക്കുന്നത്‌ ദക്ഷിണാഫ്രിക്കയാണ്‌. ഇവിടെ 30.960 കൊലപാതകങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. ആസ്‌ത്രേലിയയില്‍ 148 കൊലപാതകങ്ങളും ഇസ്രയേലില്‍ 177 കൊലപാതങ്ങളും നടന്നിട്ടുണ്ടെന്ന്‌ കണക്കുകള്‍ പറയുന്നു.

ജനസംഖ്യാനുപാതികമായ നിരക്കു നോക്കിയാല്‍ ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക്‌ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. ഇന്ത്യയില്‍ കൊലപാതക നിരക്ക്‌ ഒരു ലക്ഷത്തിന്‌ മൂന്നും മാനഭംഗനിരക്ക്‌ നാലുമാണ്‌. ദക്ഷിണാഫ്രിക്കയിലാകട്ടെ ഇത്‌ യഥാക്രമം 65.27ഉം 115.8ഉം ആണ്‌.

പ്രണയം, പെട്ടെന്നുണ്ടാകുന്ന കോപം, കുടുംബപ്രശ്‌നങ്ങള്‍ എന്നീകാരണങ്ങളാണ്‌ മിക്കപ്പോഴും കൊലപാതങ്ങളിലേയ്‌ക്ക്‌ നയിക്കുന്നതെന്ന്‌ ദില്ലി പൊലീസ്‌ വക്താവ്‌ എസിപി രാജന്‍ ഭഗത്‌ പറയുന്നു. 2006നെ അപേക്ഷിച്ച 2007ല്‍ ദില്ലിയില്‍ കൊലപാതകങ്ങളുടെ എണ്ണത്തില്‍ 1.08ശതമാനം വര്‍ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

യുഎസില്‍ രേഖപ്പെടുത്തിയ മാനഭംഗക്കേസുകളുടെ എണ്ണം 93,934 ആണ്‌ ഇതേസമയം ദക്ഷിണാഫ്രിക്കയില്‍ 54,926ഉം, ഇന്ത്യയില്‍ 18,359ഉം മാനഭംഗങ്ങള്‍ നടന്നു. ഇന്ത്യയില്‍ രേഖപ്പെടുത്തിയ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം 44,159ഉം കൊള്ളകളുടെ എണ്ണം 22,814ഉം ആണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+