എണ്ണ വില വര്‍ദ്ധനവ് അനിവാര്യം: മന്‍മോഹന്‍ സിങ്
ദില്ലി: പാചക വാതകത്തിന്റെയും മണ്ണെണ്ണയുള്‍പ്പടെയുള്ള ഇന്ധനങ്ങളുടെയും വില വര്‍ദ്ധനവ് അനിവാര്യമായിരിക്കുകയാണെന്ന് പ്രധാന മന്ത്രി.
ഇന്ധന വില സംബന്ധിച്ച് രാജ്യത്ത് ഒരു രാഷ്ട്രീയമായ സമവായമുണ്ടാകണെന്ന് പറഞ്ഞ മന്‍മോഹന്‍ സിങ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മണ്ണെണ്ണ വില കൂട്ടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
പെട്രോളിന്റെയും പാചക വാതകത്തിന്റെയും വിലയില്‍ നേരിയ വര്‍ദ്ധനവാണ് സര്‍ക്കാര്‍ വരുത്തിയിട്ടുള്ളത്. വര്‍ദ്ധിയ്‌ക്കുന്ന എണ്ണ വില രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിയ്‌ക്കുന്നുണ്ട്.
അതെ സമയം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന് പ്രധാന മന്ത്രി പറഞ്ഞു.
പണപ്പെരുപ്പം നിയന്ത്രിയ്‌ക്കാനായി കേന്ദ്ര സര്‍ക്കാര്‍ ക്രിയാത്മകമായ നപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിലൂടെ ഉയരുന്ന പണപ്പെരുപ്പ നിരക്ക് അടുത്തു തന്നെ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications