വിമാനയാത്രാ വിവാദം: ജോസഫിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു
ചെന്നൈ: വിമാനയാത്രാ വിവാദക്കേസില്‍ മുന്‍മന്ത്രിയും കേരളകോണ്‍ഗ്രസ്-ജെ നേതാവുമായ പി.ജെ ജോസഫിനെതിരായ കുറ്റപത്രം ചെന്നൈ ആലന്തൂര്‍ കോടതി വായിച്ചു കേള്‍പ്പിച്ചു.
രാവിലെ കേസ് പരിഗണിച്ചപ്പോഴാണ് 98 പേജുള്ള കുറ്റപത്രം കോടതിയില്‍ വായിച്ചത്. കേസില്‍ താന്‍ നിരപരാധിയാണെന്ന് ജോസഫ് കോടതിയെ അറിയിച്ചു.
കോടതി നടപടികള്‍ വാര്‍ത്തയാക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നുള്ള ജോസഫിന്റെ ആവശ്യം കോടതി നിരസിച്ചു. തുടര്‍നടപടികള്‍ക്കായി കേസ് ജൂലൈ മൂന്നിലേയ്‌ക്ക് മാറ്റിവച്ചു.
വിചാരണയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ജോസഫ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കും അഭിഭാഷകര്‍ക്കുമൊപ്പമാണ് ജോസഫ് കോടതിയിലെത്തിയത്.
2006 ഓഗസ്‌റ്റ് മൂന്നിന് ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് പോയ കിങ്‌ഫിഷര്‍ വിമാനത്തില്‍ സഞ്ചരിച്ചിരുന്ന ലക്ഷ്‌മി ഗോപകുമാര്‍ എന്ന സ്‌ത്രീയോട് ജോസഫ് മോശമായി പെരുമാറിയെന്നാണ് കേസ്. ആരോപണത്തെത്തുടര്‍ന്ന് ജോസഫിന് പൊതുമരാമത്ത് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications