രാഹുല്‍ ഗാന്ധിയും കരുണാകരനും കൂടിക്കാഴ്‌ച നടത്തി
ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുതിര്‍ന്ന നേതാവുമായ കരുണാകരുമായി ചര്‍ച്ച നടത്തി.
ഞായറാഴ്‌ച ദില്ലിയില്‍ കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്‌ച 45 മിനിട്ട് നീണ്ടുനിന്നു. കരുണാകരന്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് രാഹുല്‍ കൂടിക്കാഴ്‌ചയ്‌ക്കെത്തിയത്.
കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടത്താന്‍ ഇരുവരും തയ്യാറായില്ല. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് കരുണാകരന്‍ പറഞ്ഞു. കുടുംബസുഹൃത്ത് എന്ന നിലയിലായിരുന്നു രാഹുലിന്റെ സന്ദര്‍ശനമെന്നും ചര്‍ച്ചയില്‍ രാഷ്ട്രീയകാര്യങ്ങളും ഉള്‍പ്പെട്ടിരുന്നുവെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നകാര്യവും ചര്‍ച്ചചെയ്‌തുവെന്നും കരുണാകരന്‍ പറഞ്ഞു.
മടങ്ങിയെത്തിയവരുടെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് രാഹുലുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് രാഹുലിന് അക്കാര്യമെല്ലാം അറിയാമെന്നായിരുന്നു കരുണാകരന്റെ മറുപടി. ഇക്കാര്യത്തില്‍ രാഹുല്‍ പ്രത്യേക താല്‍പര്യമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കേരളം സന്ദര്‍ശിക്കാനുള്ള കരുണാകരന്റെ ക്ഷണം രാഹുല്‍ഗാന്ധി സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുമായി കരുണാകരന്‍ തിങ്കളാഴ്‌ച ചര്‍ച്ച നടത്തും.
ഞായറാഴ്‌ച കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായി കരുണാകരന്‍ ചര്‍ച്ച നടത്തിയിരുന്നു. കരുണാകരനൊപ്പം മടങ്ങിയെത്തിയവര്‍ക്ക് താമസിയാതെതന്നെ ഉചിതമായ സ്ഥാനങ്ങള്‍ നല്‍കുമെന്ന് ചര്‍ച്ചയ്‌ക്കുശേഷം മൊഹ്‌സിന് വ്യക്തമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications