സ്ഥാനമാനങ്ങള്‍: കരുണാകരന് സോണിയ ഉറപ്പുനല്‍കി
ദില്ലി: തന്നോടൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്ന കാര്യം വൈകാതെ തീരുമാനിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ഉറപ്പ് നല്‍കിയതായി കെ കരുണാകരന്‍ അറിയിച്ചു.
ദില്ലിയില്‍ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.
കൂടെവന്നവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുന്നകാര്യത്തില്‍ തടസ്സമുണ്ടായാല്‍ ഹൈക്കമാന്റ് ഇടപെടും. മടങ്ങിയെത്തിയവരുടെ സ്ഥാനം സംബന്ധിച്ച പട്ടിക നേതൃത്വത്തിന് നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന അടിസ്ഥാന രഹിതമാണ്- കരുണാകരന്‍ പറഞ്ഞു.
ആര്യാടന്‍-ലീഗ് പ്രശ്‌നത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും കരുണാകരന്‍ വ്യക്തമാക്കി.
തിങ്കളാഴ്‌ച രാവിലെ പതിനൊന്ന് മണിയോടെ സോണിയയുടെ വസതിയായ പത്താംനമ്പര്‍ ജന്‍പഥില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച.
നെഹ്‌റുകുടുംബവുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കരുണാകരന്‍ പറഞ്ഞു. ഞായറാഴ്‌ച വൈകീട്ട് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കേരള ഹൗസിലെത്തി കരുണാകരനെ കണ്ടിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications