Get Updates
Get notified of breaking news, exclusive insights, and must-see stories!

മായാവതി സ്വന്തം പ്രതിമ പൊളിയ്‌ക്കാന്‍ ഉത്തരവിട്ടു

The new statue is heavier and taller than the earlier one ലഖ് നൊ: ആറാഴ്‌ച മുമ്പ്‌ അനാച്ഛാദനം ചെയ്‌ത സ്വന്തം പ്രതിമ പിഴുതി മാറ്റി പുതിയത്‌ സ്ഥാപിയ്‌ക്കാന്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതി ഉത്തരവ്‌ നല്‌കി.

ഉത്തരവ്‌ ശിരസ്സാ വഹിച്ച ഉദ്യോഗസ്ഥര്‍ ഞായറാഴ്‌ച രാത്രി തന്നെ തങ്ങളുടെ മുഖ്യമന്ത്രിയുടെ പഴയ പ്രതിമ പൊളിച്ചടുക്കുകയും പുതിയതൊന്ന്‌ തല്‍സ്ഥാനത്ത് സ്ഥാപിയ്‌ക്കുകയും ചെയ്‌തു.

പ്രതിമയ്‌ക്ക്‌ വലിപ്പം പോരെന്ന മായാവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഈ നടപടി. ലക്‌നൊവില്‍ 500 കോടി മുതല്‍ മുടക്കി നിര്‍മ്മിയ്‌ക്കുന്ന അംബേദ്‌കര്‍ പാര്‍ക്കിലായിരുന്നു മായാവതിയുടെ പ്രതിമ സ്ഥാപിച്ചിരുന്നത്‌.

മായാവതിയുടെ പ്രതിമയ്‌ക്കു പുറമെ അംബേദ്‌ക്കറുടെയും ഭാര്യ രമാഭായിയുടെയും രാഷ്ട്രീയ ഗുരു കാന്‍ഷി റാമിന്റെയും പ്രതിമ മായാവതി അനാച്ഛാദനം ചെയ്‌തിരുന്നു. എന്നാല്‍ തന്റെ പ്രതിമയ്‌ക്ക്‌ മറ്റുള്ളവരുടെ പ്രതിമകള്‍ക്കൊപ്പം വലിപ്പമില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്‌ ഈ പൊളിച്ചടുക്കല്‍ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

കാന്‍ഷി റാമിന്റെ പ്രതിമയുടെയത്ര വലിപ്പം തന്റെ പ്രതിമയ്‌ക്കും വേണമെന്നായിരുന്നത്രേ മായാവതിയുടെ ആഗ്രഹം. പതിനെട്ട്‌ ടണ്ണോളം ഭാരമുള്ള പുതിയ പ്രതിമ പഴയതിനേക്കാളും വലിപ്പമുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+