നവവധുവിനെ കൂട്ടമാനഭംഗത്തിനരയാക്കി
ഗോണ്ടിയ: മഹാരാഷ്ട്രത്തിലെ ഗോണ്ടിയയിലെ ഹിവാര ഗ്രമാത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട നവവധുവിനെ കൂട്ടമാനഭംഗത്തിനിരയാക്കി.
സാഹചര്യത്തെളിവുകളുടെയും യുവതിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ പൊലീസ് ഭര്‍ത്താവിനെ നോട്ടമിട്ടിരിക്കുകയാണ്. ഏപ്രില്‍ 30നാണ് മാധുരി മൂല്‍ചന്ദ് ദുര്‍വേയെ വിവാഹം ചെയ്‌തത്. വിവാഹം കഴിഞ്ഞ് ഏതാനും നാളുകള്‍ക്ക് ശേഷം മുല്‍ചന്ദ് സ്‌ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മര്‍ദ്ദിക്കാന്‍ തുടങ്ങി.
മെയ് 29ന് ഇരുവരും ഉറങ്ങുമ്പോള്‍ രണ്ടുപേര്‍ മുറിയിലേക്ക് കടന്നുവരുകയും മാധുരിയുടെ വാമൂടിക്കെട്ടി എടുത്തുകൊണ്ടുപോവുകയുമായിരുന്നു. ഇവര്‍ക്കൊപ്പം വന്ന മറ്റുരണ്ടുപേര്‍ പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ നാലുപേരും ചേര്‍ന്ന് മാധുരിയെ ജീപ്പില്‍ കയറ്റി ദൂരെയൊരിടത്ത് കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് മാധുരിയുടെ പരാതിയില്‍ പറയുന്നു.
യുവതി അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് ഇവര്‍ അവരെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്‌തു. പിറ്റേദിവസം രാവിലെ റോഡരികില്‍ മാധുരിയെ കണ്ടെത്തിയ ഗ്രാമീണരില്‍ ചിലര്‍ ഇവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കി തുംസാര്‍ ബസ് സ്‌റ്റാന്റില്‍ കൊണ്ടുചെന്ന് വിട്ടു.
ബസ് സ്‌റ്റേഷനില്‍ കണ്ട പിതാവിന്റെ പരിചയക്കാരനായ ബസ് ഡ്രൈവര്‍ മാധുരിയെ രക്ഷിതാക്കളുടെ അടുത്തെത്തിച്ചു. ഭാര്യയെ തട്ടിക്കൊണ്ടുപോകുന്നത് താന്‍ ആദ്യം കണ്ടില്ലെന്നും പിന്നീട് വിവരമറിഞ്ഞ് പിന്നാലെ ചെന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് മുല്‍ചന്ദ് പറയുന്നത്.
എന്നാല്‍ മുല്‍ചന്ദിന്റെ അറിവോടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമികള്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തിവരുകയാണ്. ഒപ്പം മുല്‍ചന്ദിനെയും പൊലീസ് നിരീക്ഷിയ്‌ക്കുന്നുണ്ട്.












Click it and Unblock the Notifications