Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്ര ഉപ തിരഞ്ഞെടുപ്പ് : ടിആര്‍എസിന്‌ തിരിച്ചടി

ഹൈദരാബാദ്‌: പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ലോക്‌സഭയിലെ നാല്‌ സീറ്റും നിയമസഭയിലെ 16 സീറ്റും രാജി വെച്ച ഉപതിരഞ്ഞെടുപ്പിനെ നേരിട്ട ടിആര്‍എസിന്‌ (തെലുങ്കാന രാഷ്ട്ര സമിതി) വന്‍ തിരിച്ചടി.

ലോക്‌സഭയില്‍ രണ്ടും സീറ്റും നിയമസഭയില്‍ ഏഴു സീറ്റും മാത്രമാണ്‌ ടിആര്‍എസിന്‌ തിരിച്ചു പിടിയ്‌ക്കാന്‍ കഴിഞ്ഞത്‌. തിരഞ്ഞെടുപ്പ്‌ നടന്ന 18 നിയമസഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്‌ ആറും തെലുങ്ക്‌ ദേശം അഞ്ചെണ്ണവും നേടി മുന്നിലെത്തി.

തിരഞ്ഞെടുപ്പില്‍ ടിആര്‍എസിന്‌ നഷ്ടപ്പെട്ട രണ്ട്‌ ലോക്‌സഭാ മണ്ഡലങ്ങള്‍ കോണ്‍ഗ്രസും ടിഡിപിയും പങ്കു വെച്ചു. ടിആര്‍എസ്‌ അംഗങ്ങള്‍ രാജി വെച്ച 16 സീറ്റിലുള്‍പ്പടെ 18 സീറ്റിലായിരുന്നു മത്സരം.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ പാര്‍ട്ടി പ്രസിഡന്റ്‌ ചന്ദ്രശേഖര്‍ റാവു തയ്യാറായെങ്കിലും അനുയായികള്‍ ഇത്‌ സമ്മിതിച്ചിട്ടില്ല. ഇതോടെ ആന്ധ്രാപ്രദേശിനെ വിഭജിച്ച്‌ പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിയ്‌ക്കണമെന്ന ആവശ്യം ദുര്‍ബലപ്പെട്ടിരിയ്‌ക്കുകയാണ്‌.

തെലുങ്കാന സംസ്ഥാനം രൂപീകരിയ്‌ക്കണമെന്ന ടിആര്‍എസിന്റെ ആവശ്യം ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര ചലമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ സൂചനയാണ്‌ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ നല്‌കുന്നത്‌.

അതെ സമയം ഉപ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട ടിഡിപിയ്‌ക്ക്‌ പുതു ജീവന്‍ നല്‌കിയിരിക്കുകയാണ്‌. അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്‌സഭ മണ്ഡലത്തിലും നേടിയ വിജയത്തിനു പുറമെ പരാജയപ്പെട്ട പലയിടങ്ങളിലും രണ്ടാം സ്ഥാനത്തെത്താനും പാര്‍ട്ടിയ്‌ക്കായി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+