ഗോള്‍ഫ് ക്ലബ് തിരിച്ചു നല്‌കണമെന്ന് ഹൈക്കോടതി
കൊച്ചി: തിങ്കളാഴ്‌ച രാവിലെ സര്‍ക്കാര്‍ ഏറ്റെടുത്ത തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ലബ് തിരിച്ചു നല്‌കാന്‍ ഹൈക്കോടതി ഉത്തരവ്.
സംഭവവുമായി ബന്ധപ്പെട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടുത്ത തിങ്കളാഴ്‌ച നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശമുണ്ട്. അഡ്വ. ജനറലിന്റെ നിയമോപദേശം സ്വീകരിയ്‌ക്കാന്‍ തയാറാകാത്ത റവന്യൂ സെക്രട്ടറിയുടെ നടപടി കോടതിയോടുള്ള അനാദരവാണ്.
സര്‍ക്കാരിന്റെ നടപടി സ്വാഭാവിക നീതിയ്‌ക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ഒരു ജനാധിപത്യ സര്‍ക്കാരിന് ചേരാത്ത നടപടിയാണ് സര്‍ക്കാരിന്റെതെന്നാണ് കോടതി ഏറ്റെടുക്കലിനെ വിശേഷിപ്പിച്ചത്.
ഗോള്‍ഫ് ക്ലബ് കൈവശം വച്ചിരിയ്‌ക്കുന്ന ഭൂമി തിരിച്ചു പിടിയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ക്ലബ് ഏറ്റെടുത്തത്.
ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കലിനെതിരെ ക്ലബ് മാനേജ്‌മെന്റ് നല്‌കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ചൊവ്വാഴ്‌ച തന്നെ ക്ലബ് തിരികെ നല്‌കണമെന്നാണ് ജസ്റ്റിസ് സിരിജഗന്റെ ഉത്തരവ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications