ഏക ജാലകം: അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു
കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനായി ഇടതു മുന്നണി സര്‍ക്കാര്‍ കൊണ്ടു വന്ന ഏക ജാലക സംവിധാനത്തിനെതിരെ മാനേജ്‌മെന്റുകള്‍ നല്‌കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചു.
ജൂണ്‍ അഞ്ചിനകം ഏക ജാലക സംവിധാനം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഒമ്പതിന് വാദം കേള്‍ക്കും.
പ്ലസ് വണ്‍ പ്രവേശനത്തിന് ഏക ജാലക സംവാധാനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തെ അനുവാദം നല്‌കിയിരുന്നു.
ഇതിനെയാണ് മാനേജ്‌മെന്റുകള്‍ ചോദ്യം ചെയ്‌തിരിയ്‌ക്കുന്നത്. ന്യൂനപക്ഷാവകാശ നിയമത്തിന് വിരുദ്ധമാണ് സിംഗിള്‍ ബഞ്ചിന്റെ വിധിയെന്നാണ് മാനേജ്‌മെന്റുകളുടെ വാദം.
ഇതിനിടെ ഏക ജാലക സംവിധാനം ഗുണകരമാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുര്യനും പ്ലസ് വണ്‍ പ്രവേശനം തേടുന്ന ആല്‍ബി എബ്രഹാം എന്നി വിദ്യാര്‍ഥിയും കോടതിയില്‍ ഹര്‍ജി നല്‌കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications