പാകിസ്‌താന്‍ ഒരു മണിക്കൂര്‍ മുന്നോട്ട്
ഇസ്ലാമാബാദ്: വര്‍ദ്ധിച്ച വൈദ്യുതി ക്ഷാമം പരിഹരിയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ പാകിസ്‌താനിലെ ക്ലോക്കുകളിലെ സമയം ഒരു മണിക്കൂര്‍ മുന്നോട്ടാക്കി.
അടിസ്ഥാന സമയം കണക്കാക്കുന്ന ഗ്രീനിച്ച് മീന്‍ ടൈമിനേക്കാള്‍ (ജിഎംടി) ആറു മണിക്കൂര്‍ മുന്നിലായിരിക്കും ഇനി മുതല്‍ പാകിസ്‌താനിലെ സമയം. ഇത് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈമിനേക്കാള്‍ ഒന്നര മണിക്കൂര്‍ പിന്നിലുമാണ്.
പുതിയ സമയ ക്രമം നിലവില്‍ വന്നതോടെ ഷോപ്പിംഗ് കേന്ദ്രങ്ങളും മറ്റു കടകളുമെല്ലാം രാത്രി ഒമ്പതിന് (ഇന്ത്യന്‍ സമയം പത്തര) അടയ്‌ക്കണം.
ഇതു കൂടാതെ പാകിസ്‌താനിലെ സര്‍ക്കാര്‍ ഓഫീസുകളിലെ എയര്‍ കണ്ടീഷണറുകള്‍ പ്രവൃത്തി സമയത്തിന്റെ ആദ്യ മൂന്നു മണിക്കൂര്‍ പ്രവര്‍ത്തിപ്പിയ്‌ക്കാന്‍ പാടില്ലെന്ന ഉത്തരവും നിലവില്‍ വന്നിട്ടുണ്ട്.












Click it and Unblock the Notifications